അയ
Apr 8, 2009
ഉണക്കാനിട്ട കുളങ്ങളിലേക്ക്‌ തിരിച്ചുനീന്തുമ്പോള്‍
കുളം കരയ്ക്കിരിക്കും
ചില അയലുകളോടൊപ്പം.

നാലായി മടക്കിയ തൂവാലയിലൊരുമ്മ
അമര്‍ത്തിയൊതുക്കിയ ബ്രായിലൊരു-
മുലക്കണ്ണ്
നടപ്പിനിടയിലേക്ക്‌ ചിതറിക്കയറിയ
അടിയുടുപ്പിലേക്കൊരു
മത്സ്യത്തിന്‌റെ മണം.

ഏതു നദിയില്‍ ഉണക്കാനിടും അയലേ,
ഞാനെന്‌റെ കുളം
ഏതു കടലില്‍ ഉണക്കാനിടും അഴലേ,
ഞാനെന്‌റെ അടിയുടുപ്പുകള്‍?

കുളം നദികള്‍ കൊണ്ടുതന്നെ വറ്റും
കുളം കടല്‍ കൊണ്ടു തന്നെ നിറയും.
നദി ഉണക്കിയെടുത്ത്‌ തോളത്തിടും
ഓരോരോ കുളങ്ങളും...
കടലപ്പോഴും
അടിയുടുപ്പുകളെ നനച്ചു കൊണ്ടേയിരിക്കും
അയയിലുണക്കാനിടുമ്പോള്‍
മണല്‍ വിളിച്ചുപറയും
എന്നെയൊന്നുണക്കണേ
ഉണക്കണേയെന്ന്...


 

 
3വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007