ഡാം
Apr 11, 2009
ഒഴുകിപോകുന്നതിനെ കെട്ടിനിര്‍ത്താന്‍
മൂന്ന്‌ മാര്‍ഗ്ഗങ്ങളുണ്ട്‌.

വരമ്പ്‌
ബണ്ട്‌
ഡാം...

അപ്പോള്‍
എന്‌റെ നാഭിയോയെന്ന്‌ നാലാമതൊരാള്‍
ആള്‍ക്കൂട്ടത്തില്‍ നിന്ന്‌ തിക്കിതിരക്കി കയറുമ്പോള്‍
മീശ കറുപ്പിക്കുകയാവും മറ്റൊരാള്‍.

തൊട്ടും തൊടാതെയും
ഒരു നര ത്രസിച്ചു നില്‍ക്കുമ്പോള്‍
ന്‌റെ ദൈവേന്ന്‌
ഒരു വിരല്‍ കാട്‌ തിരയുമ്പോള്‍
ന്‌റെ കവിതേന്ന്‌
ഒരു ഞരമ്പ്‌ അലഞ്ഞുതിരിയുമ്പോള്‍
നാടായ നാടൊക്കെ
കാടായ കാടൊക്കെ
മലയായ മലയൊക്കെ
ഉരുവുട്ടുരുവിട്ട്‌ ജപമാല കെട്ടും ആകാശം.

ഓ,
അതൊരു മനുഷ്യനായിരുന്നെന്ന്
എനിക്കറിയാമല്ലോയെന്ന്
ചങ്ങാതിയായിരുന്നെന്ന്
ഒരു മേഘം
തെറിച്ചു വീഴും.


 

 
2വായന:
  • Blogger നസീര്‍ കടിക്കാട്‌

    കണ്ട മേഘങ്ങളൊക്കെയും
    കറുപ്പിലും വെളുപ്പിലും

     
  • Blogger Mahi

    നദി
    നദിയാവുന്ന ഒരിടവഴിയില്‍
    പരിചയക്കാരന്‍പതുങ്ങി നിന്നതെന്തിനാണാവോ,
    പ്രണയം
    എനിക്കു പേരില്ലെന്ന്
    പേരറിയാതെ നിന്നതെന്തിനാണാവോ?
    ഹാ! നസീര്‍ക്കാ ഹാ!

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007