വരിമുറിക്കവിത
Apr 13, 2009
ആദ്യം വരി മുറിഞ്ഞത്‌
മൂന്നാം ക്ളാസ്സില്‍
അസംബ്ളിക്ക്‌ നിന്ന നില്‍പില്‍
നാലാം ക്ളാസ്സിലേക്കോ
രണ്ടാം ക്ളാസ്സിലേക്കോ
വരി മുറിഞ്ഞ്‌
മറ്റൊരു വരിയിലായ രാവിലെ.

ക്ളാസ്സ്‌ലീഡര്‍
എന്‌റെ പേരെഴുതിവെച്ചതെന്തിനാണാവോ?
പത്താം ക്ളാസ്സ് ജയിച്ചത്‌
210 മാര്‍ക്കോടെ!


 

 
6വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007