ആകാശം
Apr 16, 2009
കോഴികള്‍ പുലരുന്ന നേരത്തുതന്നെ
സൂര്യനും പുലരുന്നതെന്തിനാണാവോ,
കോഴികള്‍ കൂവുന്ന നേരത്തു തന്നെ
സൂര്യനും കൂവുന്നതെന്തിനാണാവോ,
കോഴിയെ തുറന്നു വിടും നേരത്തുതന്നെ
സൂര്യനെ തുറന്നു വിടുന്നതെന്തിനാണാവോ?

കോഴികള്‍ കൊത്തിപ്പെറുക്കി നടക്കുമ്പോള്‍
സൂര്യനും കൊത്തിപ്പെറുക്കി നടക്കുകയാവണം
ആകാശത്തും കാണും ഉണക്കാനിട്ട നെല്ല്‌
വീണു ചിതറിയ അരിമണി
തിന്നു തെറിച്ച വറ്റ്‌...

കോഴികള്‍ കൂടണയുമ്പോള്‍
സൂര്യനും കൂടണയുന്നതെന്തിനാണാവോ?
ആകാശത്തും കാണും കുറുക്കന്‍മാര്‍,
കുറ്റിയിട്ടാവോ കോഴിക്കൂടെന്ന്‌
പിറുപിറുത്തിരിപ്പുണ്ടാവും മുത്തശ്ശി
ആകാശത്തെ കോലായില്‍!


 

 
3വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007