ഭൂമി
Apr 19, 2009
പനമരത്തിന്‍ താഴെ ഭൂമി
പനയുടെ ഉച്ചിയോളം
എങ്ങിനെ കയറാമെന്ന്
ഓര്‍ത്തു നില്‍ക്കുമ്പോള്‍

തെങ്ങിനും മാവിനും പ്ളാവിനും
ആലിനും താഴെ ഭൂമി
അതുതന്നെ ഓര്‍ത്തോര്‍ത്തു നില്‍ക്കുമ്പോള്‍

കുളക്കടവിലും കിണറ്റുവക്കത്തും
പുഴയോരത്തും കടല്‍ക്കരയിലും
എങ്ങിനെ ആഴത്തിന്നറ്റത്തോളം
ഇറങ്ങിപ്പോകാമെന്ന്
ഭൂമി നിരാശപ്പെടുമ്പോള്‍

ബസ്സിലോ തീവണ്ടിയിലോ
കപ്പലിലോ വിമാനത്തിലോ കയറി
എങ്ങോട്ടെങ്കിലും പോകാമെന്ന്
ഭൂമി വെപ്രാളപ്പെടുമ്പോള്‍

എങ്ങിനെയാണ്‌
ആത്മഹത്യ ചെയ്യുകയെന്നു പോലുമറിയാതെ
ഭൂമി വട്ടം തിരിയുമ്പോള്‍

പൊട്ടിമുളച്ച പുല്ലിലും
കൈതപ്പൊന്തയിലും
കൈത്തോടിലും കാണാം,
നിരാശപ്പെട്ടു നടന്നതിന്‍
വെയിലും മഴയും.


 

 
3വായന:
  • Blogger പകല്‍കിനാവന്‍ | daYdreaMer

    വീണ്ടും ഒരു നസീറിയന്‍... അഭിവാദ്യങ്ങള്‍ ...

     
  • Blogger പാവപ്പെട്ടവൻ

    ഭു‌മി ഉന്നു ഉറങ്ങി ഉണരട്ടെ .
    ദിനങ്ങളിലെ ക്രമങ്ങള്‍ പാലിക്കപ്പെടാന്‍ മടികള്‍ ഒരു പക്ഷെ ചദിച്ചേക്കും .

     
  • Blogger Mahi

    ജീവിതം ഫ്ലറ്റിന്റെ ഉയരങ്ങളിലേക്ക്‌ കയറിപോയത് കൊണ്ട്‌ മണ്ണില്‍ നിറയെ ചോരയുടെ നനവു പടര്‍ന്നതു കൊണ്ട്‌ എവിടേക്കെങ്കിലും ഓടി പോകാന്‍ വെപ്രാളം കാട്ടുന്ന ആത്മഹത്യ ചെയ്യാന്‍ അറിയാതെ വിങ്ങി നില്‍ക്കുന്ന ഭൂമിയെ ഞാന്‍ അനുഭവിച്ചിട്ടുണ്ട്‌

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007