ഒടുക്കത്തേത്
Apr 21, 2009
മണ്ണാകും
കുന്നാകും.

കുഴിച്ചുപോയാല്‍ കാണും
കുന്നിന്‍ വേര്
പിന്നെയും കുഴിച്ചാല്‍
കുന്നിന്റെ വീട്
കുന്നിന്റെ പുഴ
കുന്നിന്റെ കടല്‍.

അതിനുമാഴത്തിലുണ്ടാവും
അമര്‍ന്നു പോയ തിര
ചിറക് മുറിഞ്ഞ മത്സ്യം
കണ്ണ് പൊട്ടിയ പവിഴം
തപസ്സിരിക്കും ശംഖ്.

അതും കഴിഞ്ഞാഴത്തില്‍
കുന്നിന്‍ മുകളിലേക്ക്
ജലം കൊണ്ടൊരു തുരങ്കം
പോയവരാരും
തിരിച്ചുവന്നിട്ടില്ലെന്ന്
മണ്ണിന്‍ നിശ്ചലത.


 

 
1വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007