മഴക്കുട
Apr 27, 2009
കുടകള്‍ ജനിച്ചത്
ജൂണ്‍ ഒന്നിനാണ്.

കുട തുറന്നപ്പോള്‍
കുടശ്ശീല നനഞ്ഞതും
നനയാതൊരക്ഷരം
തണുത്ത് കരഞ്ഞു നിന്നതും
ജൂണ്‍ ഒന്നിനാണ്.

എത്ര വെയിലുണ്ടായിരുന്നതാണ്
നിഴലുണ്ടായിരുന്നതാണ്
ഓടിക്കളിച്ചതാണ്
നിഴലിലൊളിച്ചതാണ്

കുടശ്ശീലയുടെ നിറം കറുപ്പെന്ന്
മഴ നനച്ചവനെ
വെയിലെടുത്തെറിയണം.
എന്തുമാത്രം ഇരുട്ടാണ്,
ഇരുട്ടത്തെങ്ങനെ കാണാനാണ്?

തറയും പറയും കാണാതെ
ഒന്നാംക്‌ളാസ്സ് മുഴുവന്‍ കരച്ചിലാണ്.


 

 
7വായന:
  • Blogger നസീര്‍ കടിക്കാട്‌

    കരച്ചില്‍ വരുന്നു

     
  • Blogger പകല്‍കിനാവന്‍ | daYdreaMer

    പുത്തനുടുപ്പും നിക്കറും മുഴുവന്‍ നനഞ്ഞു കുതിര്‍ന്നു......
    :)

     
  • Blogger Latheesh Mohan

    വിത്സന്റെ കവിത :)

     
  • Blogger ചോലയില്‍

    കുട്ടിക്കാലത്തേക്ക്‌ കൂട്ടികൊണ്ടുപോകുന്ന കവിത
    നന്നായി

     
  • Blogger ശ്രീ

    നന്നായിരിയ്ക്കുന്നു

     
  • Blogger രാമചന്ദ്രൻ വെട്ടിക്കാട്ട്

    കുടയില്ലാതെ
    നടന്ന് നനഞ്ഞ ജൂണ്‍
    എഴുത്ത് മാഞ്ഞ പൊട്ടിയ സ്ലെയ്റ്റ്.
    അവസാന ബെഞ്ചില്‍ മഴയും നോക്കിയിരുന്ന്
    ഉത്തരം മറക്കുമ്പൊള്‍
    കൈ വെള്ളയില്‍ വീഴുന്ന ചൂരല്‍..

    എനിക്ക് കരച്ചില്‍ വരുന്നില്ല.

     
  • Blogger നസീര്‍ കടിക്കാട്‌

    പകലേ,ചോലയിലേ,ശ്രീ,വെട്ടിക്കാടേ...
    എല്ലാരും ന്റെ ക്‌ളാസ്സില്‍!

    ലതീഷേ,
    വിത്സന്‍ പണ്ടുപണ്ട് കട്ടതാ ന്റെ സ്ക്കൂളെഴുത്ത്.
    കള്ളനാ ഓന്‍
    ദുഷ്ടന്‍!!
    ന്നാലും ചോപ്പ് മിഠായിയുടെ പാതി ഞാന്‍
    ഓന് കൊടുക്കും...ചോത്ത് നില്‍ക്കും ഞങ്ങടെ
    വായും,നാക്കും....

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007