എങ്കിലും ചന്ദ്രികേ
May 3, 2009
(കൂട്ടുകാരന്,
മനോഹരന്)


പ്രേമിക്കുന്നുവെന്നു പറഞ്ഞിതിനാണ്
ചന്ദ്രിക
ചീത്തചെക്കനെന്ന്‌ വിളിച്ചത്
ക്‌ളാസ്സിലെ കുട്ടികളും മാഷും
അങ്ങിനെ തന്നെ വിളിച്ചു.

മരങ്ങള്‍
കണ്ടാല്‍ മിണ്ടാതായി
കിളികള്‍ കൊഞ്ഞനം കുത്തി.
മഴ വന്ന് കാതില്‍ കൂവി
വെയില്‍ നെറുകയില്‍ കൊത്തി
ചീത്തചെക്കന്‍...

പരീക്ഷയിലെല്ലാം തോറ്റു
ഏഴ് സി യില്‍ മൂന്നുകൊല്ലം ഒറ്റയിരിപ്പിരുന്നു
വീട്
ചീത്തവിളിച്ചും അടിച്ചും പുറത്താക്കി.

ചന്ദ്രിക പത്തിലെത്തിയപ്പോള്‍
ഞാന്‍
കോഴിക്കോട്ടെ ചായക്കടയില്‍.
എത്ര ഗ്‌ളാസ്സുകളാണെന്നോ
കൈ വഴുതി
വീണുപൊട്ടിയത്...

രാത്രിയായാല്‍ കോഴിക്കോട്ടുമെത്തും
നിലാവ്

എന്തിനാണാവോ നിലാവും വിളിക്കും
ചീത്തചെക്കനെന്ന്.


 

 
12വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007