കേട്ടെഴുത്ത്
May 6, 2009
എത്ര പഠിച്ചുവന്നാലും
കേട്ടെഴുതുമ്പോള്‍ തെറ്റും.

ആനയ്ക്ക് തുമ്പിക്കൈ ഉണ്ടാവില്ല
പൂച്ചയ്യ്ക്ക് വാലുണ്ടാവില്ല
മഴയ്ക്ക് തരിയോളം നനവുണ്ടാവില്ല.

കേട്ടതാണോ
എഴുതിയതാണോ തെറ്റെന്ന്
മാഷും കുട്ടികളും തെറ്റിപ്പിരിയും.

ആണ്ടുനേര്‍‌ച്ചക്ക്
ആനപ്പുറത്തിരിക്കുന്ന കുട്ടിയെ
മാഷ് നോട്ടം കൊണ്ടെഴുതി വെക്കും
തുമ്പിക്കൈയില്ലാത്ത ആനപ്പുറത്തിരുന്ന്
മാഷുടെ പേര്
കുട്ടിയും എഴുതി വെക്കും.

പരീക്ഷയ്ക്
മാഷും കുട്ടിയും നോട്ടം കൊണ്ട്
രണ്ടാനകളെ വരയ്ക്കും.


 

 
7വായന:
 • Blogger നസീര്‍ കടിക്കാട്‌

  തെറ്റിപ്പോയ കേട്ടെഴുത്തുകള്‍‌ക്ക്...

   
 • Blogger ഷാജു അച്യുതന്‍

  അത് തന്നെയാണ് മാഷേ എന്നത്തെയും confusion- കേട്ടതാണോ എഴുതിയതാണോ ശരിയെന്ന്..

   
 • Blogger അനിലന്‍

  ആ ആനകളുടെ കാലില്‍ തൊട്ടു നോക്കി‍ തൂണെന്നു പറയും.

   
 • Blogger അരുണ്‍ കായംകുളം

  കൊള്ളാം മാഷേ ഈ കേട്ടെഴുത്ത്

   
 • Blogger പാവപ്പെട്ടവന്‍

  കേട്ടതാണോ
  എഴുതിയതാണോ തെറ്റെന്ന്
  മാഷും കുട്ടികളും തെറ്റിപ്പിരിയും.

  മനോഹരമായിരിക്കുന്നു

   
 • Blogger hAnLLaLaTh

  മുഖത്തോട് മുഖം തിരിഞ്ഞ്
  അവളെ നോക്കി പുഞ്ചിരിച്ച്
  ആദ്യം മാഷിനെ കാണിക്കുന്ന ആളാകുന്നതിലെ ഒന്നാമന്‍ ഭാവം...
  എല്ലാം മങ്ങിയ തിരശ്ശീലയ്ക്കപ്പുറം...
  സ്കൂള്‍ ബെഞ്ചുകളില്‍ വിരല്‍ തൊടാം...ഈ ബ്ലോഗില്‍ വന്നാല്‍...

   
 • Blogger രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

  ഞാനീ ക്ലാസ്സിലെ പിന്‍ ബെഞ്ചില്‍ തന്നെയുണ്ട്.
  എഴുതുന്നില്ലെങ്കിലും കേള്‍ക്കുന്നുണ്ട്..

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007