കയറുക എന്നാല്‍ എന്താണര്‍‌ത്ഥം?
May 19, 2009
മരം കയറുമ്പോള്‍
കുനിഞ്ഞു തരും
കൊമ്പും ചില്ലയും

ഉയരത്തിലെത്തി
താഴേക്ക് നോക്കുമ്പോള്‍
നിവര്‍‌ന്നു നിന്ന് പേടിപ്പിക്കും
കൊമ്പും ചില്ലയും.

കിണറ്റിലിറങ്ങി കയറുമ്പോള്‍
താഴേക്കിറങ്ങി വരും
കരയില്‍ നിന്നൊരു കയര്‍

ഉയരത്തിലെത്തി താഴേക്ക് നോക്കുമ്പോള്‍
ആഴത്തിലാഴമെന്ന് പേടിപ്പിക്കും
കല്ലും മണ്ണും.

തൂങ്ങിച്ചത്താലും
മുങ്ങിച്ചത്താലും
കീറി മുറിക്കാനെടുക്കും
മഹസ്സറെഴുതും
ആം‌ബുലന്‍സ് ഉച്ചത്തില്‍
പടി കടന്നു വരും
നിലവിളി കേള്‍‌ക്കും.


 

 
8വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007