നിശ്ശബ്ദതയെന്ന വിപരീതപദം
May 23, 2009
മുറ്റത്തെ വെയിലിന്‍ ശബ്ദമായിരുന്നില്ല
പറമ്പില്‍ മേയും വെയിലിന്
മുറുക്കാന്‍ കടയില്‍ മൂന്നുംകൂട്ടി ചുവന്ന ശബ്ദമായിരുന്നില്ല
മുടിവെട്ടുകാരന്റെ കടയില്‍ വെട്ടിക്കയറിയ ചുവപ്പിന്
അന്തോണിയേട്ടന്റെ അടുക്കളയില്‍ വെന്ത ശബ്ദമായിരുന്നില്ല
ശേഖരേട്ടന്റെ അടുക്കളയില്‍ വെന്തതിന്
മയില്‍‌വാഹനം ബസ്സില്‍ തിക്കിത്തിരക്കിയ ശബ്ദമായിരുന്നില്ല
വൈറ്റ്‌വേ ബസ്സില്‍ തിക്കിത്തിരക്കിയതിന്
കുമ്പിടിപ്പുഴയില്‍ നീട്ടിപ്പാടിയ ശബ്ദമായിരുന്നില്ല
കുട്ടനാടന്‍ പുഴയിലെ പാട്ടിന്
ആലീസിനെ കാത്തുനിന്ന വഴിയനക്കത്തിന്‍ ശബ്ദമായിരുന്നില്ല
ആസിയയെ കാത്തുകഴച്ച വഴിയനക്കത്തിന്
കുഞ്ഞിരാമന്‍ നായരുടെ നടപ്പിന്‍ ശബ്ദമായിരുന്നില്ല
അയ്യപ്പന്റെ വേച്ചുവിയര്‍‌ത്ത നടപ്പിന്
ഈച്ചിപ്പാടത്തെ കൊയ്ത്തിന്‍ ശബ്ദമായിരുന്നില്ല
കിഴക്കന്‍ പുഞ്ചയില്‍ നനഞ്ഞ കൊയ്ത്തിന്

നിശ്ശബ്ദതയെന്നിട്ടും
എവിടെയുമെപ്പൊഴും
ഒരേ ശബ്ദത്തില്‍!


 

 
20വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007