നീര്‍മാതളം
May 31, 2009
“ഇന്നും
നീര്‍മാതളം പൂക്കുമ്പോള്‍
ഞാനവിടെ എത്താറില്ല...“
-മാധവിക്കുട്ടി

പുന്നയൂര്‍ക്കുളത്തെ
എന്റെ പുതിയ വീടിന്
നീര്‍മാതളമെന്ന് പേരിടുന്നു.
സ്നേഹം ഓര്‍ത്തുനില്‍ക്കുന്നുണ്ടാവുമല്ലൊ
എത്ര അകലെയാണെങ്കിലും....


 

 
8വായന:
  • Blogger നസീര്‍ കടിക്കാട്‌

    സ്നേഹം

     
  • Blogger രാമചന്ദ്രൻ വെട്ടിക്കാട്ട്

    സ്നേഹത്തിന്റെ കഥാകാരി..

     
  • Blogger t.a.sasi

    മറക്കാതെ
    എത്താതിരിക്കില്ല..

     
  • Anonymous പാർത്ഥൻ

  • Blogger നജൂസ്‌

    എന്റെ നാട്ടുകാരിയെന്ന്‌ അത്ര അഹംങ്കാരത്തില്‍ ഞാനിനി ആരെ വിളിക്കും.

     
  • Blogger Mahi

    പൊയല്ലെ നസീര്‍ക്കാ കാണണംന്ന്‌ മോഹണ്ടാര്ന്നു.നടന്നില്ല.അവരുടെ മുഖത്ത്‌ നിന്ന്‌ മാത്രമാണ്‌ ദൈവത്തെ ഞാന്‍ അനുഭവിച്ചിട്ടുള്ളത്‌.നന്നായി നസീര്‍ക്കാ.ങ്ങ്‌ള്‌ ഭാഗ്യവാനാ അവിടെ ജനിക്കാന്‍ കഴിഞ്ഞില്ലെ.അവരടെ സ്നേഹത്തിന്റെ ചൂട്‌ അനുഭവിച്ച ആ ഭൂമീല്‌.സ്വന്തായിട്ട്‌ എനിക്കൊരു വീടില്ല എന്നെങ്കിലും ഉണ്ടാവൊ ? ഏങ്കിലും എന്നെങ്കിലും ഒരു മോള്‌ണ്ടാവാണെങ്കില്‍ ആമീന്ന്‌ വിളിക്കണംന്ന്‌ണ്ട്‌ വളരെ പഴയൊരു മോഹം...

     
  • Blogger ഹന്‍ല്ലലത്ത് Hanllalath

    ..മലയാളത്തില്‍ ഒരുപാട് ആമിമാരുണ്ടായി...
    ഒരാമിയെ പ്രണയിച്ചു പ്രണയിച്ച്‌ സ്വയം ആമിയെന്നു വിളിച്ചവര്‍...

     
  • Blogger ശ്രീഇടമൺ

    നീര്‍മാതളത്തിന്റെ പാട്ടുകാരിക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍...

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007