നേരം
Jun 7, 2009
വൈകുന്നേരമായാല്‍
മടങ്ങിപ്പോക്കിന്റെ
മണം തുടങ്ങും...
കാറ്റില്‍
ഉണങ്ങിയ വെയിലും
പക്ഷിച്ചിറകും മണക്കും
നേരം പോയല്ലോയെന്ന
പതിവോര്‍മ്മ
പലവഴിയിലൂടെ
തൊട്ടുമുമ്പില്‍ വന്നു നില്ക്കും.

ഏതുനേരത്ത് പുറപ്പെട്ടാലും
എങ്ങോട്ടു പോയാലും
വൈകുന്നേരം വന്ന്
പിടിച്ചു നിര്‍ത്തും
മണം നിവര്‍ത്തും.
മൂക്ക് പൊത്തി
ശ്വാസം മുട്ടി പിടഞ്ഞാലും
വഴിയില്‍ നിന്നു മാറില്ലീ,
നേരം.

ഇരുട്ടാകുന്നുവല്ലോയെന്ന്
നടന്നെത്തിയ ദൂരം വരെ
പക്ഷി,തിരഞ്ഞു വരും
തിരിച്ചു നടക്കാനുള്ള വഴി
പറഞ്ഞു തരും...

ഇരുട്ടിലേക്കങ്ങിനെ
മടങ്ങും നേരങ്ങളില്‍
വഴി തെളിച്ചിരിപ്പുണ്ടാവും
ഓരമരങ്ങളില്‍
കണ്ണ് കത്തിച്ചും
ഓര്‍ത്തോര്‍ത്ത് മൂളിയും
മൂങ്ങകളുറങ്ങാതെ.


 

 
4വായന:
  • Blogger നസീര്‍ കടിക്കാട്‌

    വൈകുന്നേരം

     
  • Blogger t.a.sasi

    കറുപ്പിലേക്ക്‌ ചിറകു
    നീര്‍ത്തുന്ന ഒരു നേരക്കിളി
    കടിക്കാടിന്റെ
    പതിവില്‍ നിന്നും
    വിട്ട ഒരു കവിത ..

     
  • Blogger സന്തോഷ്‌ പല്ലശ്ശന

    സായന്തനങ്ങള്‍ നാം നമ്മുലേക്കുള്ള ചേക്കെറ്റയുടെ ഘടികാരമാകുന്നു.... നാം നമ്മുടെ ആത്മാവിണ്റ്റെ ഇത്തിരി വീട്ടിലേക്ക്‌.....

     
  • Blogger ഹന്‍ല്ലലത്ത് Hanllalath

    ...ഇവിടെ ഒന്നുമില്ലായ്മയില്‍ നിന്നും കവിത ജനിച്ചിരിക്കുന്നു...
    നിറഞ്ഞ ആശംസകള്‍..

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007