ഒറ്റത്തടി
Jun 15, 2009
ഒറ്റത്തടിയെന്ന് വിളിക്കും
ചിലര്‍
ചിലരെ.

അമ്മയുമച്ഛനും
ആങ്ങള പെങ്ങളും
കെട്ടിയോള്‍ കുട്ടികളും
കൂട്ടിപ്പിണച്ചു വെച്ചാല്‍
അയലത്തേക്ക്
ചക്ക പകുത്താല്‍
അമ്പലം ചുറ്റിയാല്‍
ചേമ്പും വാഴയും നട്ടാല്‍
ഇരട്ടിക്കുമായിരിക്കും
ചിലര്‍.

Labels: 

 
5വായന:
 • Blogger T.A.Sasi

  കറുത്ത് കറുത്ത് രാത്രിയാകും
  വെളുത്ത് വെളുത്ത് പകലാവും
  ഇരട്ടിച്ച് ഇരട്ടിച്ച് ഒറ്റയാകും..

   
 • Blogger Prayan

  ഇതൊക്കെ ചെയ്താലും
  ഇത്തിരിപ്പോരം മതി
  ഒറ്റത്തടിയെന്നു വിളിക്കാന്‍....

   
 • Blogger പി എ അനിഷ്, എളനാട്

  നല്ല രചനകളാണ് നസീര്‍
  സമാഹരിച്ചുവോ കവിതകള്‍

  നസീര്‍ സംക്രമണത്തിലെ പഴയ കവിതകള്‍ എങ്ങനെ വായിക്കും?
  ലിങ്കൊന്നും കാണുന്നില്ലല്ലോ

   
 • Blogger എക്താര

  നല്ല കവിത

   
 • Blogger junaith

  കൊള്ളാട്ടോ..

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007