നടക്കുമ്പോള്‍
Jun 16, 2009
നടന്നുപോകുന്നവരെക്കുറിച്ചുള്ള സിനിമയില്‍
നായകന്‍ എത്ര തമാശക്കാരനാണെങ്കിലും
എത്ര വില്ലന്മാരെ അടിച്ചുവീഴ്ത്തിയാലും
ഇന്നലെയെന്റെ നെഞ്ചിലെ മണ്‍ വിളക്കൂതിയല്ലോയെന്ന്
പാടി നടന്നാലും
ഒടുവില്‍,
ഒരു ജാരസന്തതിയെ എടുത്തോടും
കടലിനും കയറിനും മുമ്പില്‍ മരണത്തെക്കുറിച്ചോര്‍ക്കും.
നാലഞ്ച് പോലീസുകാര്‍
കൂക്കിവിളിച്ച് ഓടിവരും
കോടതി കൂടും
അതിനും മുമ്പെ സ്വയം വെടിവെച്ച് മരിക്കും.

സിനിമ രണ്ടോ രണ്ടരയോ മണിക്കൂറുണ്ട്,
നായകനാവാന്‍ ഒറ്റ നിമിഷം മതി.
നായികക്ക് കാത്തുനില്‍ക്കാനും ഒറ്റ നിമിഷം!

പാട്ട് പാടാനും പുണരാനും ചുംബിക്കാനും
പല നാടുകള്‍
ഭൂപ്രദേശങ്ങള്‍...

ഇനി പറയ്,
കോടതി മുറിക്കും മുമ്പെ
സമ്പാദ്യങ്ങള്‍ അനാഥാലയത്തിനെഴുതി വെച്ച്,
സ്വയം ഒറ്റനടത്തം നടക്കണോ
എന്റമ്മേ എന്റച്ഛാ
എന്റെയേട്ടാ എന്റനിയാ
എന്റെ പെങ്ങളേ എന്റെ പെണ്ണേയെന്നൊക്കെ
തിരിച്ചുനടക്കണോ?

Labels:



 

 
5വായന:
  • Blogger നസീര്‍ കടിക്കാട്‌

    നടക്കുന്നവര്‍ക്കറിയാമായിരിക്കും,
    കാലുകളെക്കുറിച്ച്....

     
  • Blogger Kuzhur Wilson

    രണ്ടിടത്തായിരുന്നിട്ടും
    എന്നെ അങ്ങനെതന്നെ കാണിച്ചു തന്ന
    ഈ സൂത്രം
    കവിതയുടേതോ
    കണ്ണീരിന്റേതോ?
    ആരെങ്കിലും കേള്‍ക്കെ
    ഒന്നുറക്കെ കരയണം
    എന്നു കരുതി വിളിക്കുമ്പോള്‍
    നീയീ കവിത പൂര്‍ത്തിയാക്കീരുന്നുണ്ടായിരുന്നില്ല.

     
  • Blogger ചന്ദ്രകാന്തം

    കടലൊഴുക്കിനും കയറിനുമിടയില്‍ നിന്നും ജീവിതത്തിന്റെ വിളി കേള്‍‍ക്കുന്നവനാകണം നായകന്‍.
    ഒറ്റനിമിഷമോ രണ്ടര മണിക്കൂറോ കൊടുക്കുന്ന മേലങ്കി നിസ്സാരമെന്നറിയുന്നവന്‍.

     
  • Blogger Junaiths

    നായകനോടാ കളി..

     
  • Blogger അനിലൻ

    കുറ്റിയില്‍ കെട്ടിയ കാളയുടെ ഒറ്റനടത്തം കയര്‍ നീളത്തോളം.
    അച്ഛന്‍, ഏട്ടന്‍, അനിയന്‍, പെങ്ങള്‍, പെണ്ണ്
    ഇത്രയ്ക്കും അനാഥര്‍ സ്വന്തമായുള്ള ഒരാളെങ്ങനെ തന്റെ സമ്പാദ്യങ്ങള്‍ അനാഥാലയത്തിനെഴുതി വയ്ക്കും?
    വൈരുദ്ധ്യങ്ങളുടെ പേര് കവിതയെന്നോ ജീവിതമെന്നോ?
    ജീവിതമെന്നാണെങ്കില്‍ എനിയ്ക്കീ കവിത ഇഷ്ടമായില്ല.

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007