മണ്ണേ,ഫക്രുദ്ദീനേ |
Jul 6, 2009 |
നൂറ്റിയറുപത് വില്ലകള്‍ക്കിടയിലെ ഇടവഴിയില്‍ കുനിഞ്ഞിരുന്ന് കരയുന്നതെന്തിനാടാ ഫക്രുദ്ദീനേ
പണിതീരാത്ത വില്ലകളുടെ ജനാല തുറന്ന് മഴയും കുട്ടികളും പുറത്തേക്ക് ചാടുമ്പോള്‍ നെഞ്ചത്തടിക്കുന്നതെന്തിനാടാ ഫക്രുദ്ദീനേ
ഒട്ടകങ്ങള്‍ വെയില്‍ തിന്ന് പള്ള വീര്‍പ്പിച്ച് പലായനത്തിന്റെ കഥ ചുമന്നെത്തുമ്പോള്‍ മുഖം മണലില്‍ പൂഴ്ത്തുന്നതെന്തിനാടാ ഫക്രുദ്ദീനേ
ഭൂമി പിളര്‍ന്ന് ആറടി മണ്ണ് നാട്ടിലേക്കയച്ചവനേ, ഫക്രുദ്ദീനേ
മണലഴിച്ചതില്‍ വറ്റിക്കരിഞ്ഞു പോയ മഴയുടെ വേരുണ്ടായിരുന്നെടാ ഒട്ടകങ്ങളുടെ കാല്പാടുകളുണ്ടായിരുന്നെടാ പാതി പണിഞ്ഞ വില്ലകളുടെ അനക്കങ്ങളുണ്ടായിരുന്നെടാ
പകുത്ത് തീര്‍ന്നില്ലെടാ, ഫക്രുദ്ദീനേ മണ്ണേ...Labels: കവിത |
|
|
|
കൊള്ളാം ട്ടാ മണ്ണേ ഫക്രൂ... :)