കറുപ്പ്‌മഷി കൊണ്ടെഴുതുമ്പോള്‍ പകല്‍, അക്ഷരങ്ങളില്‍ കുതിര്‍ന്ന് ഒലിച്ചിറങ്ങും. വഴി ചോദിക്കുവാന്‍ കണ്‍മുമ്പില്‍ വന്നുനില്‍ക്കുന്ന മേഘം പോലെ കടലാസ് വിളറി വെളുക്കും.
ചുരുട്ടിയെറിഞ്ഞ കടലാസ് കൊണ്ട് ഇരുട്ട് കിനാവെന്ന കല്പനയില്‍ കെട്ടിടംകെട്ടും ഉറങ്ങുന്നവനെ വിളിച്ചുണര്‍ത്തി ഒന്നാം നിലയിലേക്ക് രണ്ടാം നിലയിലേക്ക് മൂന്നാം നിലയിലേക്കെന്ന് പടി കയറും
ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്നവന്‍ മാലാഖമാരെ കാണും ദൈവത്തെ തൊടും
ഒരാള്‍ മാത്രം ഇരുട്ടത്തിരിക്കും കറുപ്പ്‌മഷി കൊണ്ടെഴുതും നക്ഷത്രങ്ങള്‍ ഓടിവന്ന് മായ്ക്കും.
രാത്രിയെ വായിച്ച് തുടങ്ങുമ്പോള്‍ മാലാഖമാരും നക്ഷത്രങ്ങളുമില്ലാത്ത ആകാശത്ത് കാണാം, സ്വപ്നത്തില്‍ പിടഞ്ഞുണര്‍ന്നവരുടെ വെളുത്ത മുഖം ഉറക്കത്തില്‍ എഴുന്നേറ്റ് നടന്നവരുടെ നനഞ്ഞ കാലടികള്‍
സുഹൃത്തെ എത്രസുന്ദരം!ചുരുട്ടിയെറിഞ്ഞ കടലാസ് കൊണ്ട് ഇരുട്ട് കിനാവെന്ന കല്പനയില്‍ കെട്ടിടംകെട്ടും ഉറങ്ങുന്നവനെ വിളിച്ചുണര്‍ത്തി ഒന്നാം നിലയിലേക്ക് രണ്ടാം നിലയിലേക്ക് മൂന്നാം നിലയിലേക്കെന്ന് പടി കയറും..
ഒരുരാത്രി കൊണ്ട് എഴുതി തീര്‍ത്തത്