ഒട്ടും മയമില്ലാത്ത കൈകള്‍ കൊണ്ടാണല്ലൊ നീ എന്റേതു മാത്രമെന്ന് ഞാന്‍ ഓരോ സമയത്തേയും പെന്‍ഡുലത്തില്‍ കൊളുത്തിയിട്ട് ഇക്കിളിയിട്ട് ചിരിപ്പിച്ച് ചിരിപ്പിച്ച് തളര്‍ത്തിക്കിടത്തിയുറക്കിയത്
ഒട്ടും നിറമില്ലാത്ത നിലാവ് കൊണ്ടാണല്ലൊ ഈ രാത്രി അവസാനിക്കല്ലേയെന്ന് ഞാന്‍ ഓരോ നക്ഷത്രങ്ങളേയും കിടപ്പറയില്‍ തൂക്കിയിട്ട് കണ്ണില്‍ കണ്ണില്‍ നോക്കി ഉറക്കത്തെ ഉണര്‍ത്തിക്കൊണ്ടിരുന്നത്
ഒട്ടും തിരക്കില്ലാത്ത പകല്‍ കൊണ്ടാണല്ലൊ നമ്മളാരായിരുന്നുവെന്ന് ഞാന്‍ ഓരോ വിരലുകളും എണ്ണിയെണ്ണി നഖം വെട്ടി മിനുക്കി മോതിരമിട്ട് രാത്രിയെ പുലയാട്ട് വിളിച്ചുകൊണ്ടിരുന്നത്
ഒട്ടും നിഴലില്ലാത്ത രണ്ട് വഴികള്‍ ഒരേ മട്ടില്‍ അതേ നില്പ് നില്‍ക്കുന്നുണ്ടിപ്പോഴും ഒന്നുമറിയാത്ത കുട്ടികളായ് നമുക്ക് പോകാം, അല്ലേ?
ഒട്ടും.............