ഒട്ടകം
Jul 28, 2009
ഒറ്റയ്ക്കൊരു ഒട്ടകം നില്‍ക്കുമ്പോള്‍
ഓര്‍മ്മകള്‍
നുണഞ്ഞുകൊണ്ടേയിരിക്കും
ഇത്രയേറെ മധുരുക്കുന്നുണ്ടാവുമോ?

ഒറ്റയ്ക്കൊരു ഒട്ടകം നടക്കുമ്പോള്‍
പര്‍വ്വതങ്ങള്‍
ചുമന്നുകൊണ്ടേയിരിക്കും
ഇത്രയേറെ ഭാരക്കുറവുണ്ടാവുമോ?

ഒറ്റയ്ക്കൊരു ഒട്ടകം കിടക്കുമ്പോള്‍
പ്രാര്‍ത്ഥനകള്‍
വെയിലില്‍ ഉമ്മവെച്ചുകൊണ്ടേയിരിക്കും
ഇത്രയേറെ തണുക്കുന്നുണ്ടാവുമോ?

അകലെയൊന്നും
ഒരു വീടും കാണുന്നില്ലല്ലോയെന്ന്
ഒരു മരം പോലുമില്ലല്ലോയെന്ന്
ഒട്ടകം പുല്ല് തിന്നുന്നില്ല

ആകാശത്തുനിന്ന് നോക്കുമ്പോള്‍
ഭൂമിയില്‍
ഒരു ഒട്ടകം മാത്രം,
കണ്ണാടിയിലാണെന്ന് തോന്നും!

Labels: 

 
3വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007