മകള്‍
Aug 3, 2009
അബബീല്‍ പക്ഷിയുടെ
ചിറക് തേടി
മണല്‍ വകഞ്ഞുവകഞ്ഞ്
മലകള്‍ മറിച്ചുമറിച്ച്
മേഘങ്ങള്‍ നിവര്‍ത്തി നിവര്‍ത്തി
പോകുമ്പോള്‍
കറുത്തുപോയ മണ്ണിന്റെ
മുടിയിഴകള്‍‌ക്കിടയില്‍
സൂര്യന്റെ ചോര
പെണ്‍‌കുഞ്ഞുങ്ങളെ
പെറ്റുകൂട്ടുന്നുണ്ട്

പര്‍വ്വതങ്ങളുടെ ബലിഷ്ഠപേശികളിലും
ശരീരവടിവുകളിലും
കാറ്റിന്റെ കൊടും‌കാടുകള്‍
പെണ്‍‌കുഞ്ഞുങ്ങളെ
ദത്തെടുത്ത് വളര്‍ത്തുന്നുണ്ട്

മേഘങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും
യാത്രകള്‍ക്കും കുറുകെ
ഗ്രഹങ്ങളുടെ കൈവിരലുകള്‍
പെണ്‍‌കുഞ്ഞുങ്ങളെ
നടക്കാന്‍ പഠിപ്പിക്കുന്നുണ്ട്

മകളേയെന്ന്
പെണ്‍‌കുഞ്ഞുങ്ങളെ
മാറത്തടക്കുകയാണ്
ഞാന്‍

Labels:



 

 
8വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007