കൂട്ടംകൂടി നില്‍ക്കരുത്
Aug 17, 2009
എത്ര വിളിച്ചുപറഞ്ഞാലും
എവിടെയോക്കെ എഴുതിവെച്ചാലും
ഒറ്റതിരിഞ്ഞാണെന്ന്
അവിടെയിവിടെ കാണാം
കൂനിപ്പിടിച്ച് ചിലര്‍ കൂട്ടം കൂടുന്നത്

പാടില്ല
നാലുപേര്‍ ഒന്നിച്ചുകൂടല്ലെ
കൂട്ടമായ് പറയല്ലെ
കൂട്ടത്തില്‍ കൂടല്ലെ

കൂട്ടമേയല്ലെന്ന്
കൂട്ടുകൂടാനറിയില്ലല്ലോയെന്ന്
ഒറ്റയ്ക്കുവന്ന്
ഒറ്റയ്ക്കു പിരിയുന്നെന്ന്
അവിടെയിവിടെ കാണാം
ഓര്‍ത്തോര്‍ത്ത് ചിലര്‍ കൂട്ടം കൂടുന്നത്

ആരുംകാണാത്ത മരത്തില്‍ നിന്നാവാം
കുഴിക്കാത്ത കിണറിന്‍ ആഴത്തില്‍ നിന്നാവാം
കാലൊടിഞ്ഞ കുതിരയുടെ വേഗത്തില്‍ നിന്നാവാം
വറ്റിയ നദിയുടെ കുത്തൊഴുക്കില്‍ നിന്നാവാം

ഒരാള്‍
എത്രപെട്ടെന്നാണ് ആള്‍ക്കൂട്ടമാവുന്നതും
ഒറ്റ്യ്ക്കൊറ്റയ്ക്ക് ചിതറിയോടുന്നതും

Labels:



 

 
8വായന:
  • Blogger നസീര്‍ കടിക്കാട്‌

    കൂട്ടംകൂടി നില്‍ക്കരുത്

     
  • Blogger പാവപ്പെട്ടവൻ

    കൂട്ടംകൂടി നില്‍ക്കരുത്
    ഇനി നമ്മള്‍ ഓര്‍ത്തു വേണം കൂട്ടം കുടാന്‍

     
  • Blogger Junaiths

    ജീവിതത്തിന്റെ 404

     
  • Blogger Anil cheleri kumaran

    നല്ല കവിത.

     
  • Blogger Jayesh/ജയേഷ്

    പാലക്കാട് ഭാഗത്ത് കൂട്ടം കൂടുക എന്നതിന്` സം സാരിക്കുക എന്ന് അര്‍ ഥമുണ്ട്...

     
  • Blogger വികടശിരോമണി

    പിരിഞ്ഞുപോകാനും ഒത്തുചേരാനും സഹജപ്രവണതയുള്ള സമൂഹത്തിനോടുള്ള അടിയന്തരകൽ‌പ്പനകളുടെ സമീപനം എത്രമേൽ അസംബന്ധമാണെന്നു ഞാൻ പലപ്പോഴും ആലോചിച്ചു ചിരിച്ചിട്ടുണ്ട്.അധികാരത്തിന്റെ വിരുദ്ധോക്തികൾ.
    നന്നായി,ഒന്നുകൂടി ഒതുക്കിപ്പറയാനാവുമായിരുന്നു എന്നു തോന്നി.

     
  • Blogger Vinodkumar Thallasseri

    ആള്‍ക്കൂട്ടങ്ങളൊന്നും ആള്‍ക്കൂട്ടങ്ങളേയല്ല.

     
  • Blogger Mahi

    കിണറിന്‍ ആഴത്തില്‍ നിന്നാവാം കാലൊടിഞ്ഞ കുതിരയുടെ വേഗത്തില്‍ നിന്നാവാം വറ്റിയ നദിയുടെ കുത്തൊഴുക്കില്‍ നിന്നാവാം
    ഒരാള്‍എത്രപെട്ടെന്നാണ് ആള്‍ക്കൂട്ടമാവുന്നതുംഒറ്റ്യ്ക്കൊറ്റയ്ക്ക് ചിതറിയോടുന്നതും

    ഇതിനൊരു സല്യൂട്ട്‌ തരാതെ കടന്നു പോകുക വയ്യ

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007