ജ്വരം
Aug 18, 2009
പകല്‍ മുഴുവന്‍ ഞാന്‍ കാത്തിരുന്നു
രാത്രിയുണ്ടാവുന്നത് കാണുവാന്‍

അപ്പോഴാണ്
കുട്ടികള്‍ സ്കൂളില്‍ പോകുന്നതും
വരുന്നതും കണ്ടത്
അവര്‍ മാവിന് കല്ലെറിയുന്നതും
കുളത്തില്‍ ചാടുന്നതും
കുട്ടിയും കോലും കളിക്കുന്നതും
വളര്‍ന്ന് മലയാവുന്നതും കണ്ടത്

ആ വഴികള്‍ മാഞ്ഞുപോയി
കിതച്ചുകിതച്ചൊരു കാലൊച്ച മാത്രം
വെയില്‍ പൊതിഞ്ഞെത്തി

ഇല്ല
കണ്ടുപിടിക്കാനാവുകയില്ല
പകല്‍ കണ്ടിട്ടിട്ടില്ലാത്തവന്
രാത്രിയെ

Labels: 

 
6വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007