അറ
Aug 24, 2009
ഓര്‍മ്മയിലേക്ക് നോക്കിയാല്‍
പഴക്കം ചെന്ന അറ കാണാം
കറുത്തമരത്തില്‍ കൊത്തിപണിഞ്ഞത്
കാട് മണക്കുന്നതിന്റെ
മരപ്പണിയിലേക്ക് ചെവിയോര്‍ത്താല്‍
ഏതോകാലത്തെ കിളി
അടയിരുന്നതിന്‍ അനക്കവും
കാറ്റിന്റെ കരച്ചിലും കേള്‍ക്കാം

വീട്
പൊളിച്ചുപണിഞ്ഞപ്പോഴും
അറ കൂടെപോന്നു
കിളികളും കാറ്റും കൂടെക്കൂടി
നെല്ല് മണത്തു
വാഴക്കുല പഴുത്ത് മഞ്ഞച്ചു
കുട്ടികള്‍ ഒളിച്ചുകളിച്ചു

കറുത്തമരങ്ങള്‍ തഴച്ച കാടുകള്‍
കാട് മുറിച്ച കറുത്തകാട്ടാറുകള്‍
കാവല്‍ നിന്ന കറുത്തകുന്നുകള്‍

കറുത്തൊരാള്‍
നഗ്നനായ് മരം വെട്ടുന്നു

Labels: 

 
8വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007