ജ്യോനവന്‍
Oct 4, 2009

























ജ്യോനവനിപ്പോള്‍ കവിതയുടെ തൊട്ടടുത്താണ്.
തൊട്ടുതൊട്ടിരിപ്പാണ്.
അവര്‍ അവരുടെ ഭാഷയില്‍ സംസാരിക്കുന്നു ചിരിക്കുന്നു.
തോളത്ത് കൈയിട്ട് നടക്കുന്നു.
ഇലയാവുന്നു മരമാവുന്നു.
കാറ്റാവുന്നു മഴയാവുന്നു...

ജ്യോനവനിപ്പോള്‍ കവിതയാണ്...
കവിത ജ്യോനവനാണ്....
ദൂരെയിരുന്ന് ഞാന്‍ കവിത വായിക്കുന്നു
എത്ര ദൂരെയാണ് ഞാന്‍.
................................................

എന്റെയീ കവിതകള്‍
കാലഹരണപ്പെട്ടൊരു കലത്തില്‍
കാക്കയിട്ട കല്ലുകള്‍.

സാമാന്യ ബുദ്ധിക്കാരനായ കാക്ക
ഒരു കഥ കേട്ട്;
വിശ്വസിച്ച്
നേര്‍ത്തൊരു ശമനത്തിന്
ഒരു തുള്ളി ജലത്തിനു
കാതോര്‍ത്ത്
കൈകോര്‍ത്ത്
ചുണ്ടുരുമ്മി ചിറകിളക്കി
നിറച്ചാലും നിറയാത്ത
കലവും കഥയും
കണ്ണില്‍ പുരളാത്ത
ജലവും വിട്ട്
എന്നിലേയ്ക്കു തന്നെ
തിരിച്ചുവന്നു.
ദാഹിച്ചു വലഞ്ഞ്
അതെന്നെ കൊത്തിപ്പറിച്ചു.

അപ്പോള്‍
മറ്റൊരു കലം
തേടിപ്പോകാന്‍ പറഞ്ഞ്
ഞാനൊരു കല്ല്
അതിനു കൊടുത്തു!.
(പൊട്ടക്കലം-29 നവംബര്‍ 2007)

ജ്യോനവന്റെ പൊട്ടക്കലമെന്ന ബ്ലോഗിലെ ആദ്യത്തെ കവിത.
കാക്കയാണ് ഞാന്‍
നീ തന്ന കല്ലുമായ് എത്ര കടല്‍ കടന്നു.
ദാഹിക്കുന്നെടാ....ദാഹിക്കുന്നെടാ...



 

 
9വായന:
  • Blogger നസീര്‍ കടിക്കാട്‌

    എഴുതിത്തീരാത്ത വാക്കേ
    വിട

     
  • Blogger santhoshhrishikesh

    എല്ലാം വെറും ആശ്ചര്യചിഹ്നത്തില്‍ അവസാനിപ്പികയായിരുന്നോ? ആദരാഞ്ജലികള്‍.

     
  • Blogger പകല്‍കിനാവന്‍ | daYdreaMer

    ഇതുപോലെ ഇനി എത്ര കവിതകള്‍ ബാക്കിയാക്കി...

    പ്രിയപ്പെട്ട കൂട്ടുകാരാ ഉമ്മ. നിന്റെ കവിതകള്‍ക്കും നിന്നെ പറ്റിയുള്ള ഓര്‍മ്മകള്‍ക്കും മരണമില്ല..!

     
  • Blogger ചാണക്യന്‍

    ആദരാഞ്ജലികൾ....

     
  • Blogger Malayali Peringode

    ഒന്ന് പരിചയപ്പെടാതെ,
    ഒരു ചിരി പോലുംസമ്മാനിക്കാതെ,
    നാം തമ്മില്‍ എങ്ങനെ ഇത്രയടുത്തൂ?
    എന്റെ നെഞ്ചും പിടയ്ക്കുന്നല്ലോ...
    എന്തു പറയണമെന്നറിയുന്നില്ല...
    വീതിയുള്ള നിന്റെ നെറ്റിയില്‍
    ഒരു സ്നേഹ ചുംബനം!

    ഉമ്മ...

     
  • Blogger രാമചന്ദ്രൻ വെട്ടിക്കാട്ട്

    കരയിക്കല്ലേടാ..

     
  • Blogger മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ

    നീ കൊടുത്ത കല്ലുമായി തിരികെ വന്ന കാക്കയെ കാണാന്‍ കാത്തുനില്‍ക്കാതെ ന്നീയെങ്ങുപോയ്..........

     
  • Blogger നരിക്കുന്നൻ

    ഇനിയും എന്തൊക്കെയാ നീ പറയാതെ പോയത്?

    സഹോദരാ വിട. നീ ഞങ്ങളുടെ നെഞ്ചിലേക്കെയ്ത് വിട്ട വരികളിലൂടെ നീ എന്നും ജീവിക്കും.

     
  • Blogger ശ്രീ

    ആദരാഞ്ജലികള്‍

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007