കണ്ണേറ്
Oct 11, 2009
മരം മരത്തിനോടും
മഴ മഴയോടും പറയും
കണ്ണെറിയല്ലേ

നമ്മളും
കണ്ണെറിയല്ലേയെന്ന്
മഴയെന്നും മരമെന്നും
ഉപമകളോടെ

കുട ചൂടാതെ
മഴ മഴ നനഞ്ഞുവരുമ്പോള്‍
അരഞ്ഞാണം കെട്ടാതെ
മരം മരത്തില്‍ തഴയ്ക്കുമ്പോള്‍
പ്രാണപ്രിയേ
പ്രാണപ്രിയനേ
മഴയായ് പെയ്യുന്നവളേ
മരമായ് തളിര്‍ക്കുന്നവനേ

ചവുട്ടിയുണക്കിയ വൈക്കോല്‍
വക്ക് പൊട്ടിയ കലം
ഉപേക്ഷിക്കപ്പെട്ട കുപ്പായം
കരിങ്കണ്ണാ നോക്കല്ലെ നോക്കല്ലെ
എന്നെല്ലാം നോക്കുകുത്തികളാവും
ഒട്ടും ഉപമയില്ലാതെ

Labels: 

 
5വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007