ആത്മകഥം
Oct 13, 2009
ആത്മഗതത്തിലേക്ക് പെട്ടെന്നൊരാള്‍ കയറി വന്നാല്‍
ഒരാളെ കാണാതാവും
ആരുടേതായിരുന്നു ആത്മഗതമെന്നറിയാതെ
ഒരാള്‍ക്ക് ചുറ്റും ആത്മഗതങ്ങള്‍ കൂട്ടം കൂടും

കാണാതായൊരാളെ തിരഞ്ഞ്
അയല്‍ക്കാരന്‍ വരും
അവളും മക്കളും
പത്രക്കാരനും പലിശക്കാരനും വരും
കുളിമുറിയിലെ തേഞ്ഞ സോപ്പ് കഷണം
മണം പിടിച്ച് നടക്കും
നടന്നുമടുത്ത ചെരുപ്പ്
പഴയവഴിയേ പോകും

തൊട്ടടുത്ത വീട്ടില്‍ ആരായിരുന്നുവെന്ന്
അയല്‍ക്കാരന് ഓര്‍ത്തെടുക്കാനാവില്ല
അവള്‍ക്കും മക്കള്‍ക്കും മാത്രമല്ല
പത്രക്കാരനും പലിശക്കാരനും ആ മുഖം ഓര്‍മ്മ വരില്ല
പതഞ്ഞുപോയ ശരീരത്തിന്റെ മണം സോപ്പിനോ
നടന്നലഞ്ഞ വഴിയുടെ കിതപ്പ് ചെരുപ്പിനോ വെളിപ്പെടില്ല

പകച്ചു നില്‍ക്കൊന്നൊരാള്‍ക്ക് ചുറ്റും
കൂട്ടം കൂടിയ ആത്മഗതങ്ങള്‍
അനായാസം ആത്മകഥകള്‍ എഴുതി തുടങ്ങും


 

 
2വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007