ഭോഗം
Nov 4, 2009
ബ്ലോഗെഴുത്ത്
കവിതയോ കഥയോ ലേഖനമോ അല്ല
ഡയറിക്കുറിപ്പ് മാത്രമാണ്



കവിയെ ഫോണില്‍ വിളിച്ചപ്പോള്‍
ഫോണെടുത്തത്
കവിയുടെ ചങ്ങാതി
അഞ്ചുമിനിറ്റ് ചങ്ങാതിയോട് സംസാരിക്കണമെന്ന്
കവി
തൊട്ടടുത്ത് ഉറക്കെചൊല്ലുന്നുണ്ട്

ചങ്ങാതിയുടെ മുടിക്ക്
അരമീറ്റര്‍ നീളമുണ്ടെന്ന് ചോദിച്ചറിഞ്ഞു
തന്നെക്കണ്ടിട്ടായാലും
എത്ര വളര്‍ത്തിയാലും അരമീറ്ററാവില്ല
കവിയുടെ മുടിയെന്ന്
മീശമുളക്കാത്ത ചങ്ങാതിയും ചൊല്ലുന്നുണ്ട്

അഞ്ചുമിനിറ്റായോയെന്ന്
ചാഞ്ഞും ചരിഞ്ഞും ഫോണിനിപ്പുറത്ത് ഞാന്‍

ഇരുപത്തിനാല് മണിക്കൂറിന് ശേഷമാണീ
കവിത
കവിയെ എത്ര വിളിച്ചിട്ടും ഫോണില്‍ കിട്ടുന്നില്ല


 

 
6വായന:
  • Blogger നസീര്‍ കടിക്കാട്‌

    കവിയെ എത്ര വിളിച്ചിട്ടും ഫോണില്‍ കിട്ടുന്നില്ല

     
  • Blogger ദേവസേന

    കവിയല്ലേ
    കവിതല്ലേ
    മദ്യമകത്തുണ്ടാവാം
    മദിരാക്ഷിയരികത്തുണ്ടാവാം
    ക്ഷമിക്കൂ
    വീണ്ടും ശ്രമിക്കൂ.

     
  • Blogger Cartoonist

    കവേ,
    അല്ലെന്നു പറയരുത്...
    ഇത് സത്യം പറഞ്ഞാല്‍ ശാര്‍ദ്ദൂലവിക്രീഡിതല്ലെ... അല്ലേന്ന് ?

     
  • Blogger രാമചന്ദ്രൻ വെട്ടിക്കാട്ട്

    ഇതൊരു വിക്രീഡിതം തന്നെയാണ്.
    :)

     
  • Blogger നസീര്‍ കടിക്കാട്‌

    ന്റമ്മോ
    ശാര്‍ദ്ദൂലവിക്രീഡിതം....

    സം‍സ്കൃത‍വര്‍ണ്ണവൃത്തം
    അതിധൃതിയെന്ന് ഛന്ദസ്സ്
    പത്തൊമ്പതക്ഷരം

    ഭോഗമല്ലേ
    വൃത്തവും ഛന്ദസ്സും
    പത്തൊമ്പതക്ഷരവും കൂട്ടിക്കൂട്ടിവരുമ്പോഴേക്കും
    കൈ വിട്ടുപോകും

    സത്യം
    അതിധൃതി തന്നെ

     
  • Blogger എം പി.ഹാഷിം

    സത്യം!

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007