അകത്ത്
Nov 8, 2009
നമ്മളെത്രയിഷ്ടത്തില്‍
തിരഞ്ഞു വാങ്ങിയതാണീ
ബെല്ലിന്റെ
കിളിയൊച്ച

എത്ര മരങ്ങള്‍
ചുറ്റിപ്പിടിച്ച്
പണിയിച്ചതാണീ
വാതിലിന്‍ വടിവുകള്‍

ഒന്നെന്ന്
ഒട്ടിപ്പിടിച്ച് കിടക്കുന്ന നേരം
കിളിയൊന്ന് ചിലച്ചാല്‍
മരമൊന്നനങ്ങിയാല്‍
രണ്ടായ് മുറിഞ്ഞ്
രണ്ടനിഷ്ടങ്ങളാവുന്നതെന്തേ?

Labels: 

 
17വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007