ഗസല്‍
Nov 11, 2009
ചില ആടുകളെപ്പോലെയല്ല
ചില ആടുകള്‍
എത്ര കൂടുകള്‍ മാറിയാലും
കഴുത്തോടൊട്ടികിടക്കും കുടമണി.

ആടുകളങ്ങിനെ മണികിലുക്കമാകും.
വീടും തൊടിയും
കുട്ടികളുടെ പേരുകളും ഓര്‍ത്ത്
പുല്ലുള്ള പറമ്പുകളിലൂടെ
നീട്ടിപ്പാടുവാന്‍
ഒരുവരി തിരഞ്ഞുനടക്കും.

മ്‌ബേന്ന്
ഉറങ്ങാത്ത ഗസല്‍‌രാത്രികള്‍.
കോഴികള്‍ കൂവുന്നതിനും മുമ്പെ
പാടിത്തീര്‍ക്കണം.

അറവുകാരനും
ഗസലുകളുടെ ആരാധകന്‍.
ചില ആടുകള്‍
പെട്ടെന്ന് കഴുത്ത് നീട്ടിക്കൊടുക്കും.
ഹാര്‍മോണിയത്തിന്റെ ശ്വാസത്തിനുകുറുകെ
അവസാനവരിയും പാടിത്തീരും.
ഒന്നു പിടയും.

Labels: 

 
2വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007