ക്യാറ്റ് വാക്ക്
Nov 13, 2009
കരച്ചിലിനേക്കാള്‍ ഉച്ചത്തില്‍
കവിത ചൊല്ലുന്ന
പൂച്ചകളെ കണ്ടിട്ടുണ്ടോ?
കണ്ണടച്ചിരിക്കുകയാണെന്നേ തോന്നൂ.
ഏത് നാട്ടിലും
കണ്ണടച്ച്
ഇരുട്ടാക്കുകയാണെന്നേ പറയൂ.

അടച്ചുവെച്ച പാലെവിടേയെന്ന്
അകത്തും പുറത്തും തിരഞ്ഞാലും
പൂച്ച നടന്ന
കാലൊച്ച പോലും കേള്‍ക്കില്ല.
നാലുകാലില്‍ വീഴുന്ന
പൂച്ചയെക്കുറിച്ചുള്ള കൌതുകം
പറഞ്ഞാല്‍ തീരില്ല.

Labels: 

 
12വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007