നുണച്ചില്‍
Nov 17, 2009
എത്ര നുണകള്‍
കല്ല് വെച്ചതും
വെക്കാത്തതും.

നുണഞ്ഞുനുണഞ്ഞ്
വളര്‍ന്നതാണ്.

നുണയല്ല
സത്യം!

മുച്ചീട്ടുകളിച്ച്
മുടിഞ്ഞുപോയ മൂന്നുരൂപ
കീറിയ കീശയില്‍ നിന്ന്
കൊഴിഞ്ഞുപോയെന്ന്

എഴുതാത്ത പരീക്ഷയുടെ
ഉത്തരക്കടലാസ്
മാഷ്
തിരിച്ചുതന്നില്ലെന്ന്

കൈമാറിയ
പ്രേമലേഖനം
പത്താം‌ക്ലാസ്സിലേക്കുള്ള
എസ്സേയാണെന്ന്

എത്ര തെറ്റിച്ചാലും
ശരിയാകും.

മുച്ചീട്ടുകളിക്കാരനെ
വഴിവക്കില്‍
കാണില്ല.
ഉത്തരക്കടലാസുകള്‍
ചോദ്യം
ചെയ്യപ്പെടില്ല.
ഒരു പെണ്ണും
പ്രേമലേഖനം
തരില്ല.

നുണയല്ല
സത്യം.

അച്ഛനും
അച്ഛന്റച്ഛനും
കോണ്‍‌ഗ്രസ്സ്
വീടിന്റെ ചുവരില്‍
ഗാന്ധി
നെഹ്രു.

ഞങ്ങളൊക്കെ
കമ്മ്യൂണിസ്റ്റായിരുന്നു
ഞാനും
കമ്മ്യൂണിസ്റ്റ്.

കമ്മ്യൂണിസ്റ്റച്ഛന്‍
ഗള്‍ഫില്‍ നിന്നു കൊണ്ടുവന്ന
റീക്കോവാച്ചില്‍
ഇടക്കിടെ
സമയം തെറ്റും.

ഞങ്ങളൊക്കെ
പണ്ടേ
നക്സലൈറ്റായിരുന്നു.
കൈത്തണ്ടയില്‍
സമയം നേരെയാക്കും.

പുതുക്കിപ്പണിഞ്ഞ
വീടിന്
ഒരു ലക്ഷം
പാതി ലോണ്‍.
ഒമ്പത് ലക്ഷം
അപനിര്‍മ്മിതി.

ഓര്‍മ്മ വരും:
മുച്ചീട്ടുകളിക്കാരന്‍
ഉത്തരക്കടലാസ്
പ്രേമലേഖനം.

Labels:



 

 
15വായന:
  • Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്

    കല്ലുവെച്ച നുണ നുണഞ്ഞു.

    മാറ്റം ഇഷ്ടായി,നുണയല്ല.

     
  • Blogger Kaithamullu

    എത്ര നുണഞ്ഞിട്ടും തൃപതിയാകാതെ വീണ്ടും വീണ്ടും...

     
  • Blogger ഭായി

    മേലില്‍ ഇതാവര്‍ത്തിക്കരുത്!

    നുണ :-)

     
  • Blogger ദേവസേന

    ഒരൊന്നാന്തരം നുണയന്‍

     
  • Anonymous ഷൈജു കോട്ടാത്തല

    കമ്മ്യൂണിസ്റ്റച്ഛന്‍
    ഗള്‍ഫില്‍ നിന്നു കൊണ്ടുവന്ന
    റീക്കോവാച്ചില്‍
    ഇടക്കിടെ
    സമയം തെറ്റും.
    ഇവിടെ അല്‍പ നേരം തങ്ങി നിന്നു.
    തന്റെ കവിതയില്‍ ആസ്വാദകനെ അധിക നേരം പിടിച്ചു നിര്‍ത്താന്‍ കഴിയാത്തതാണല്ലോ വര്‍ത്തമാന കവിത നേരിടുന്ന ദുരന്തം. താങ്കള്‍ അതിനെ അധിജീവിയ്ക്കുന്നു
    ആശംസകള്‍

     
  • Blogger Ranjith chemmad / ചെമ്മാടൻ

    ഈ 'നൂണ' നുകര്‍ന്ന് നുകര്‍ന്ന് ഞാനൊരു പരുവത്തിലായി...

     
  • Blogger മയൂര

    പച്ചിച്ച് പച്ചിച്ച്

     
  • Blogger Kuzhur Wilson

    പെരും ശരിയാ

     
  • Blogger ശ്രദ്ധേയന്‍ | shradheyan

    വെട്ടിക്കാടും നസീര്ഭായിയും നുണ കൊണ്ടാണല്ലോ ഈശ്വരാ ധാന്യം വാങ്ങുന്നത്..!!

     
  • Blogger kichu / കിച്ചു

    ഇനി എത്ര നുണ കേല്‍ക്കണം !!

    നുണയാ :)

     
  • Blogger രാജേഷ്‌ ചിത്തിര

    നുണഞ്ഞു നുണഞ്ഞു പോകുമ്പോ
    അറിയാതെ ഒരു പരകായ പ്രവേശം ...
    വീണ്ടും
    നുണയലിനിടയില്‍
    നുണയാകുന്നൊരു നേര്
    ഏതാണ് നേര് ..ഏത് നുണ ??
    ആ ......:)

     
  • Blogger അഭിജിത്ത് മടിക്കുന്ന്

    ‘നുണച്ചിലി‘ന്റെ ഉത്ഭവം പോലും നുണയില്‍ നിന്നാണല്ലേ.?
    “ഞങ്ങളൊക്കെ
    പണ്ടേ
    നക്സലൈറ്റായിരുന്നു.
    കൈത്തണ്ടയില്‍
    സമയം നേരെയാക്കും.“
    എത്ര തീവ്രമാണീ വരികള്‍.!!

     
  • Blogger അഭിജിത്ത് മടിക്കുന്ന്

    This comment has been removed by the author.

     
  • Blogger girishvarma balussery...

    നുണ പറച്ചില്‍ കൊള്ളാം...

     
  • Blogger Vinodkumar Thallasseri

    ഈ നുണയാണ്‌ ഏറ്റവും വലിയ സത്യം.

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007