എവിടെയും എനിക്കൊപ്പമെത്താമെന്നല്ലേ നിന്റെ അഹങ്കാരം. ഏതു നിരത്തിലും നടപ്പോടെ തന്നെ ചവുട്ടിയരക്കാമെന്ന്, തൂണിലും തുരുമ്പിലും ഒരു വിരല്‍ മതിയാവും എന്നേക്കുമായ് മായ്ചുകളയാനെന്ന്
വഴി വെട്ടിയവനല്ലേ വരമ്പ് കെട്ടിയവനല്ലേ നടക്കാന്‍ പഠിച്ചവനല്ലേ, ഞാന്‍ ചിരിച്ചുകുഴയുന്നതുണ്ടോ നീ കാണുന്നു?
ഞാനും നടന്നിട്ടുണ്ട്. ഗാന്ധിയുടെ സത്യാന്വേഷണപരീക്ഷണങ്ങളിലൂടെ മാത്രമല്ല മൂലധനത്തിലൂടെയും, പതുക്കെയാണെങ്കിലും. നീ വായിച്ചതിലേറെ ഞാന്‍ തിന്നുതീര്‍ത്തിട്ടുണ്ട് നീ തിന്നതിലേറെ വായിച്ചിട്ടുണ്ട്. സമ്മതിച്ചുതരില്ല നീ ഉറുമ്പ് തിന്നെന്നേ പറയൂ!
എനിക്കൊരു വരി മതി ഏതു വീട്ടിലേക്കും നാട്ടിലേക്കും. പലായനം പല അദ്ധ്യായങ്ങളുള്ള ചരിത്രാഖ്യായികയാണ് നിനക്ക് ജാഥ നിന്റെ ഭാഷയാണ്. ഒരനക്കം കൊണ്ട് നീ ടിയര്‍ഗ്യാസാവും തോക്കിന്‍കുഴലാവും ആഭ്യന്തരമന്ത്രി വരെയാവും.
അങ്ങിനെ ആളാവണ്ട. ചൊറിഞ്ഞുചൊറിഞ്ഞ് നീയൊന്ന് ചുവന്നു തണിര്‍ക്കുന്നത് കാണുവാന്‍ തന്നെയാണ് എന്റെ ഓരോ കടിയും. അല്ലാതെ നിന്നെയിങ്ങനെ നിവര്‍ത്തിവെച്ച് എന്ത് വായിക്കാനാ മാഷേ?
"അങ്ങിനെ ആളാവണ്ട. ചൊറിഞ്ഞുചൊറിഞ്ഞ് നീയൊന്ന് ചുവന്നു തണിര്‍ക്കുന്നത് കാണുവാന്‍ തന്നെയാണ് എന്റെ ഓരോ കടിയും. അല്ലാതെ നിന്നെയിങ്ങനെ നിവര്‍ത്തിവെച്ച് എന്ത് വായിക്കാനാ മാഷേ?"
ധൈഷണിക ജീവിതത്തിന്‍റെ രണ്ടറ്റങ്ങളെ അതിശക്തവും ധ്വന്യാത്മകമായും കൃത്യമായും ഈ കവിതയില്‍ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. കടിക്കാടിനെ ഞാന്‍ ശ്രിയദ്ധിക്കാറുണ്ട്. വലിയ നക്ഷത്രങ്ങളെ മുറിച്ചു വെച്ച് കവിതകള്‍ സൃഷ്ടിക്കുന്നു പലപ്പോഴും എന്ന് മനസ്സുകൊണ്ട് സ്നേഹത്തോടെയാണെങ്കിലും വിമര്‍ശിച്ചിട്ടുണ്ട്. സൂക്ഷ്മതയില്‍ അടയിരിക്കുന്ന ഈ കവി ഇന്ന് ഈ കവിതയിലൂടെ എന്നെ അമ്പരപ്പിച്ചു... ചിലര്‍ എഴുത്തുകാര്‍ അങ്ങിനെയാണ് വായനയുടെ അലകും പിടിയും മാറ്റണം എന്ന് എന്നെപ്പോലെയുള്ള വായനക്കാരെ ഓര്‍മ്മിപ്പിക്കും.... ഈ ഉറുമ്പ് എന്നെയും കടിച്ചു കവേ.. നമിക്കുന്നു...
Friend,u write really well.Best wishes!