ഫാന്‍
Nov 29, 2009
മോഹന്‍‌ലാല്‍ ഫാനാണ് ഞാന്‍
ലാലേട്ടന്‍ ഒന്നാമന്‍
മമ്മൂട്ടി രണ്ടാമന്‍.

നീ മമ്മൂട്ടി ഫാന്‍
മമ്മൂക്ക ഒന്നാമന്‍
മോഹന്‍‌ലാല്‍ രണ്ടാമന്‍.

രണ്ടായി മുറിക്കുക.

ഉള്ളി,തക്കാളി എന്നൊക്കെ
മുറിക്കാനും
ഓര്‍ക്കാനും എളുപ്പമാണ്.
അരിയുമ്പോള്‍ കരയാന്‍
അതിലുമെളുപ്പമാണ്.
കൂട്ടിക്കുഴച്ച് ഉപ്പിട്ടാല്‍
തൊട്ടുകൂട്ടാനുമെളുപ്പമാണ്.

തിന്നുമ്പോള്‍
എളുപ്പവഴികളൊക്കെ തെറ്റും.

ഛര്‍ദ്ദിക്കുന്നതിന്റെ സുഖം
ഞാനും നീയും
മമ്മുക്കയും ലാലേട്ടനും
ഒറ്റഷോട്ടില്‍
അഭിനയിച്ചു തീര്‍ക്കും.

Labels: 

 
7വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007