മരക്കസേര |
Dec 16, 2009 |
നോട്ടം വീണ് മുളച്ച് തഴച്ച് കാടുകയറിയ മുറ്റം
കുഴിച്ചിറങ്ങിയ നോട്ടം പുല്ല് പറിച്ചതാണ്, ചാമ്പയും ചെറിയും മാവും പ്ലാവും വരെ ഉണങ്ങിപ്പോയി.
മുറ്റത്തേക്കിറങ്ങുന്നതെങ്ങിനെ മുറ്റത്തേക്കിറങ്ങാതെങ്ങിനെ?
വലതുകാലാദ്യം വേണ്ട ഇടതുകാലാദ്യം കാലിലൊരു നോട്ടം പത്തി നിവര്‍ത്തി കൊത്തും കെട്ടിപ്പിടിച്ച് വാവിട്ട് കരയും കാണാത്തതെന്തേയെന്ന് കണ്ണില്‍ കണ്ണില്‍ നോക്കും
മുടിഞ്ഞ കോലായില്‍ ആരുടെ നോട്ടവുമെത്തുന്നില്ലെന്ന് ഒരേ ഇരിപ്പാണ് പഴയ മരക്കസേര.Labels: കവിത |
|
|
|
|
|
നോട്ടം വീണ്
മുളച്ച്
തഴച്ച്