വീട്ടുപകരണങ്ങള്‍
Dec 23, 2009
വീട്ടുപകരണങ്ങളെക്കുറിച്ച്
എവിടെ തുടങ്ങും?
കുടും‌ബനാഥനും വീട്ടമ്മയും
കുട്ടികളും
രൂപാന്തരപ്പെട്ടുകൊണ്ടേയിരിക്കുകയാണ്.
മുത്തച്ഛനും മുത്തശ്ശിയും ശേഷിക്കുന്നവര്‍
അവര്‍
ചാരുകസേരയിലേക്കും,കട്ടിലിലേക്കും
അനായാസം രൂപകപ്പെടുന്നുണ്ട്.

കുടും‌ബനാഥന്
എല്ലായിടത്തും കണ്ണ്
രണ്ട് കണ്ണല്ലേയുള്ളൂ
പ്രഷര്‍ കൂടും
പ്രഷര്‍‌കുക്കറിനേക്കാള്‍ ഉച്ചത്തില്‍
വിളിച്ചുകൂവും
ഫാനിനും കാറ്റില്ലേ
ടിവിയൊന്ന് നിര്‍ത്താമോ
ചെവി കേള്‍ക്കണ്ടേ?

വീട്ടമ്മ അടുപ്പില്‍ നിന്നുതുടങ്ങും.
തിളയ്ക്കാനും വേവാനുമുള്ള തിടുക്കം
പുഴമീന്‍ പെരുവിരല്‍ കടിക്കും
സാരിത്തലപ്പിന് തീപിടിക്കും
നേരം പോയല്ലോയെന്ന്
മിക്സിയിലേക്കും
ഗ്രൈന്ററിലേക്കും
വാഷിം‌ഗ്‌മെഷീനിലേക്കും ഓടുമ്പോള്‍
അരഞ്ഞ മണം വീടിന്.

കുട്ടികള്‍
മേശപ്പുറത്ത് ഏടുപറിഞ്ഞ്
അകത്തും പുറത്തും പറന്ന്
ഇന്‍സെക്റ്റ് കില്ലറില്‍ കുടുങ്ങി
പൊട്ടിത്തെറിക്കുന്ന ശബ്ദം
ചിറകും,വാലും
36” ടിവി സ്ക്രീനില്‍
ഒട്ടിപ്പിടിച്ചിരിക്കുന്ന കാഴ്ച
ഗൂഗിളെന്നാല്‍ ഒന്നുകഴിഞ്ഞ് നൂറുപൂജ്യമാണോ?
ഒമ്പതാം‌ക്ലാസ്സുകാരി നെറ്റില്‍
വയസ്സറിയിക്കും.

നമുക്കീ
കലണ്ടറില്‍ നിന്നു തുടങ്ങാം

Labels: 

 
8വായന:
 • Blogger the man to walk with

  ചാരുകസേരയ്ക്കും കട്ടിലിനും
  സംശയങ്ങളൊന്നുമില്ല
  അനക്കം പോലുമില്ല.

  ishtaayi

   
 • Blogger ഭായി

  ##കുടും‌ബനാഥന്
  എല്ലായിടത്തും കണ്ണ്
  രണ്ട് കണ്ണല്ലേയുള്ളൂ
  പ്രഷര്‍ കൂടും##

  പ്രഷര്‍ കൂടീ.. :-)

  പതിവുപോലെ മനോഹരം!

   
 • Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്

  അരഞ്ഞ മണം വീടിന്.

   
 • Blogger പകല്‍കിനാവന്‍ | daYdreaMer

  ചാരുകസേരയിലേക്കും,കട്ടിലിലേക്കും വീട്ടുപകരണങ്ങള്‍ അനായാസം രൂപകപ്പെടുന്നുണ്ട്..!

   
 • Blogger T.A.Sasi

  ചാരുകസേരയിലേക്കും,കട്ടിലിലേക്കും
  അനായാസം രൂപകപ്പെടുന്നുണ്ട്..

   
 • Blogger ഹാരിസ്

  വായിച്ചറിഞ്ഞു അല്ലെങ്കില്‍ അറിഞ്ഞു വായിച്ചു.നന്ദി

   
 • Blogger മനോഹര്‍ മാണിക്കത്ത്

  നന്നായി ഈ എഴുത്ത്
  എല്ലാത്തിന്റേയും ഈ അനക്കം
  നഷ്ടപ്പെടുന്ന കാഴ്ച കാണാനിരിക്കുന്നേയുള്ളൂ...
  മുന്‍പേകാണുന്നവന്‍ കവി..

   
 • Blogger ശ്രദ്ധേയന്‍

  :)

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007