രണ്ടെണ്ണം
Dec 26, 2009
ഒന്ന്:പുല്ല്

ചില ചോദ്യങ്ങള്‍ക്ക്
ഉത്തരമില്ല
ചിലര്‍ തൊടുമ്പോള്‍
തിരിച്ചുതൊടില്ല
കല്ലെടുത്തെറിയുമ്പോള്‍
തിരിച്ചെറിയില്ല.

എങ്ങുമെത്താത്ത ചോദ്യങ്ങളും
കല്ലും കൈവിരലുകളും
വീണിടത്തുകിടന്ന്
വെയിലും മഴയും കൊണ്ട്
പച്ചത്തണ്ടുകളും
ഇലകളുമായ് മുളപൊട്ടും

കാടുകളാകാതെ പോയതിന്‍
കരച്ചിലോടെ
പൈക്കള്‍ പുല്ല് തിന്നും
മാറി നിന്നയവിറക്കും

രണ്ട്:കാലന്‍

രാത്രിയായതും
മൂങ്ങ മൂളാന്‍ തുടങ്ങി.
ഇരിട്ടത്തിരുന്ന്
നിറം മങ്ങിയ വെളിച്ചം
കഥ പറയുകയാണ്,
മൂങ്ങയ്ക്ക് മാത്രം കേള്‍ക്കാം

കാതോര്‍ത്തിട്ടും
തലയാട്ടിയിട്ടും
ഇലകള്‍ കേള്‍ക്കുന്നില്ല
കഥകളൊന്നും

രാജകുമാരന്റെ അത്ഭുതകഥ
മത്സ്യകന്യകയുടെ പവിഴക്കൊട്ടാരം...
ഭൂമിയിലെ ഇലകളെല്ലാം
ഉറക്കം കെട്ട് തര്‍ക്കത്തിലായി
കാറ്റും മഴയുമായി
മലകള്‍ തലതല്ലിവീണു
മരങ്ങള്‍ തലകുത്തിനിന്നു
നദികള്‍ കരയ്ക്കുകയറി

രാത്രി മുഴുവന്‍
കഥ നീളുകയാണ്
മൂങ്ങ മൂളിക്കൊണ്ടിരിക്കുകയാണ്

Labels: 

 
11വായന:
 • Blogger Manoraj

  kavithakal nilavaram undu...adyathe thenga ente vaka aykkotee.deee

   
 • Blogger നന്ദന

  nice

   
 • Blogger ശാരദനിലാവ്‌

  എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ട് ...ചില ഉത്തരങ്ങള്‍ ആവര്‍ത്തനതാല്‍ വിരസവും, ചര്‍ച്ചിത ചര്‍വണം പോല്‍ ദുര്‍ഗന്ധം വമിക്കയും ചെയ്യുന്നതിനാലാവണം ഉരിയാടാതെ പോകുന്നത് .. ചിലപ്പോഴെല്ലാം ഉത്തരങ്ങള്‍ അപ്രസക്തമോ , മുഷിചിലോ ഉണ്ടാക്കിയെക്കാവുന്നതോ ആവാം

   
 • Blogger the man to walk with

  moolalukal parayunna kathakal ..
  ishtaayi

   
 • Blogger സോണ ജി

  nalla nilavaram pularthunnu.rachana.......

   
 • Blogger ശ്രദ്ധേയന്‍

  :)

   
 • Blogger മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍

  രണ്ടു കവിതകളും നല്‍കുന്നത് വ്യത്യസ്ഥ അനുഭങ്ങളാണ്.നന്നായിരിക്കുന്നു

   
 • Blogger SATCHIDANANDAN

  nannaayi, Nazeer

   
 • Blogger Ranjith chemmad

  കാടുകളാകാതെ പോയതിന്‍
  കരച്ചിലോടെ
  പൈക്കള്‍ പുല്ല് തിന്നും
  മാറി നിന്നയവിറക്കും

  കലക്കി...!

   
 • Blogger പുതു കവിത

  കാടുകളാകാതെ പോയതിന്‍
  കരച്ചിലോടെ
  പൈക്കള്‍ പുല്ല് തിന്നും
  മാറി നിന്നയവിറക്കും

  kollaalo

   
 • Blogger പകല്‍കിനാവന്‍ | daYdreaMer

  ചില ചോദ്യങ്ങള്‍ക്ക്
  ഉത്തരമില്ല... ഉത്തരം!

  കാടുകളാകാതെ പോയതിന്‍
  കരച്ചിലോടെ കഥ നീളുകയാണ്..! :)

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007