തൊണ്ടയില്‍ മുള്ള് തറയ്ക്കുമ്പോള്‍
Jan 12, 2010
ചത്ത മീന്‍‌കണ്ണില്‍ എന്തുകാണാന്‍
ആദ്യം തലവെട്ടുന്നതാണൊരു സുഖം
കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍
കരളിന്‍ ദാഹം തീരുമോയെന്ന് മൂളിപ്പാട്ട്

മതിയാക്ക് ശ്വാസം
കൂര്‍ക്കംവലി വലിവ്
ചെതുമ്പലറ പൊളിച്ചടുക്കും
ശ്വാസം അന്നനാളം അഴീക്കോട് കോഴിക്കോട്
വായ പൂട്ടില്ല
കൊത്തിയിട്ടും കൊത്തിയിട്ടും കോഴിക്കൊന്നും കിട്ടില്ല

വാലാട്ടി നടക്കല്ലെ നാണം‌കെട്ടവനേ
ഒറ്റവെട്ടിന് വാലറുക്കും
പരിണാമത്തിലെ അവസാന ജൈവരൂപമേ
എനിക്കു ശേഷം പ്രളയം
നാണം മറയ്ക്കാന്‍ നായ വാല് ചുരുട്ടും

ഓര്‍മ്മ മണ്ണാങ്കട്ട
തുഴഞ്ഞതു മതി
ചിറകരിഞ്ഞ് കാക്കക്കിടും
പറക്കാനാടോ ചിറക്
തിന്നിട്ടും തിന്നിട്ടും തീരുന്നില്ലെന്ന്
കാക്കയ്ക്കും കൊതിക്കെറുവ്

മൂന്നായും നാലായും മുറിക്കുമ്പോള്‍
മുള്ള് മുനകൂര്‍പ്പിക്കുന്നു
നിരൂപണാസ്ത്രം.
ധര്‍മ്മാധര്‍മ്മയുദ്ധത്തില്‍ ജയിച്ചുവരാന്‍
അനുഗ്രഹിച്ചയച്ചതല്ലേ
ചത്താലും തോല്‍ക്കുന്നതെങ്ങിനെ?

കണ്ണില്ലാത്തവരും കാതില്ലാത്തവരും
കൈയും കാലും പോയവരും
നെഞ്ച് പിളര്‍ന്നവരും
അടിവയര്‍ പൊട്ടി
സമുദ്രങ്ങളില്‍ ചാടി മരിച്ച കുഞ്ഞുങ്ങളും
വലക്കണ്ണി പൊട്ടിച്ച്
പച്ചമണ്ണിലൊന്ന് ചുണ്ടമര്‍ത്തും:
ദൈവമേ കൈതൊഴാം കാക്കുമാറാകണേ

പ്രാര്‍ത്ഥിച്ചതെന്തെന്ന് എനിക്കല്ലേ അറിയൂ

Labels: 

 
5വായന:
 • Blogger റ്റോംസ് കോനുമഠം

  കണ്ണില്ലാത്തവരും കാതില്ലാത്തവരും
  കൈയും കാലും പോയവരും
  നെഞ്ച് പിളര്‍ന്നവരും
  അടിവയര്‍ പൊട്ടി
  സമുദ്രങ്ങളില്‍ ചാടി മരിച്ച കുഞ്ഞുങ്ങളും
  വലക്കണ്ണി പൊട്ടിച്ച്
  പച്ചമണ്ണിലൊന്ന് ചുണ്ടമര്‍ത്തും:
  ദൈവമേ കൈതൊഴാം കാക്കുമാറാകണേ..!!

  നസീറേ അഭിനന്ദനങ്ങള്‍..!!

   
 • Blogger mujeeb

  വാലാട്ടി നടക്കല്ലെ നാണം‌കെട്ടവനേ
  ഒറ്റവെട്ടിന് വാലറുക്കും
  പരിണാമത്തിലെ അവസാന ജൈവരൂപമേ
  എനിക്കു ശേഷം പ്രളയം
  നാണം മറയ്ക്കാന്‍ നായ വാല് ചുരുട്ടും

  super comment tank you naseer

   
 • Blogger mujeeb

  വാലാട്ടി നടക്കല്ലെ നാണം‌കെട്ടവനേ
  ഒറ്റവെട്ടിന് വാലറുക്കും
  പരിണാമത്തിലെ അവസാന ജൈവരൂപമേ
  എനിക്കു ശേഷം പ്രളയം
  നാണം മറയ്ക്കാന്‍ നായ വാല് ചുരുട്ടും

  super comment tank you naseer

   
 • Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്

  നടുക്കഷണം ആരെങ്കിലുമെടുത്തൊ,
  എന്‍റെ നോട്ടം നിന്‍റെ കണ്ണിലാ.

   
 • Blogger kureeppuzhasreekumar

  nannayi.

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007