ചാരം
Feb 6, 2010
മടിച്ചുമടിച്ച്
നീയെന്നെ
ഒന്ന് തൊട്ടു
നിന്റെ വിരല്‍‌തുമ്പില്‍
കാറ്റില്‍
ജനല്‍ തുറന്നു

ജാരന്‍
ഓടിപ്പോയി

മടിച്ചുമടിച്ച്
നീയെന്നെ
ഒന്ന് ചും‌ബിച്ചു
നിന്റെ ചുണ്ടില്‍
മഴയില്‍
വാതില്‍ തുറന്നു

ജാരന്‍
ഓടിപ്പോയി

മടിച്ചുമടിച്ച്
നീയെന്നെ
ഒന്ന് അടക്കിപ്പിടിച്ചു
നിന്റെ നെഞ്ചില്‍
വെയിലില്‍
ആരോ
അകത്തേക്ക് കയറി

ജാരന്‍
ഓടിപ്പോയി

Labels: 

 
6വായന:
 • Blogger നസീര്‍ കടിക്കാട്‌

  അടുത്തടുത്ത് വന്ന മരണങ്ങളെ
  അടുക്കിവെച്ചപ്പോള്‍

   
 • Blogger റ്റോംസ് കോനുമഠം

  ആരോ
  അകത്തേക്ക് കയറി

  നസീറേ..
  ചാരം ഇഷ്ടായീ.
  ആത്മനോമ്പരം അതിലേറെയിഷ്ടമായി.

   
 • Blogger ഉമ്പാച്ചി

  കുറേയായി നമ്മള്‍ വല്ലതും പറയുകയോ
  എഴുതുകയോ ചെയ്‌തിട്ട്‌,
  എഴുതണമെന്ന ഓര്‍മ്മ ഇടക്കു വരും,
  അന്നേരമൊക്കെയും
  മറ്റു വിചാരങ്ങള്‍ വന്നു വഴി പിഴപ്പിക്കും.
  അത്‌ അടുത്ത ഗോപുര വാതിലില്‍ പതിവായി
  വന്നു നില്‍ക്കുന്ന പെണ്‍കുട്ടി അവിടെ
  ഹാജരായിരിക്കുമോ എന്ന തോന്നലാകാം,
  കടലോരം വരേ ഒന്നു നടന്നാല്‍
  കാറ്റു കൊള്ളാമെന്ന ഉദ്ദേശ്യശുദ്ധിയാകാം
  തണുത്ത കാറ്റ്‌ പതുക്കേ വീശുന്ന
  വൈകുന്നേരത്തേക്കു നല്ലത്‌
  മള്‍ബറോയുടെ പുകയാണെന്ന ദുരുപദേശമാകാം
  ഏതായാലും
  എഴുതാന്‍ മാത്രം അയക്കുന്നില്ല മടി.

  നീ ഇങ്ങനെ കവിത എഴുതരുത,്‌
  എന്നാലും കവിതയിലുണ്ടൊരു കവിയല്‍

  ഈ സദാചാരം
  ഈ ചാരത്തിന്റെ ബാക്കിയാണോ..?

   
 • Blogger ഞാന്‍ ഇരിങ്ങല്‍

  ഇഷ്ടമായി ഈ കാഴ്ച
  ഇഷ്ട്മാ‍യീ ഈ കാറ്റും ജനലും
  ഇഷ്ടമായി ഈ ചുണ്ടും ചുംബനവും
  ഇഷ്ടമായി ഈ നെഞ്ചിലെ കൊളുത്തും വേദനയും

  സ്നേഹപൂര്‍വ്വം
  രാജു ഇരിങ്ങല്‍

   
 • Blogger പി എ അനിഷ്, എളനാട്

  നല്ല കവിത നസീര്‍
  ആശംസകള്‍

  www.malayalakavitha.ning.com

   
 • Blogger സോണ ജി

  ജാഡയില്ലാതെ പറയട്ടെ നസീറിക്കാ ,
  എനിക്ക് പിടി കിട്ടിയില്ല..

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007