കമ്മ്യൂണിസ്റ്റ് പച്ച
Feb 13, 2010
വയലെന്ന്
തമ്പ്രാന്‍‌മേഘം മേനി പറഞ്ഞാല്‍
വരമ്പെന്ന് കുറുകനെക്കൂകും
അടിയന്റെ മക്കള്‍,തീവണ്ടി
കല്‍‌ക്കരിവണ്ടി

വയറ്റത്തടിയും
പാട്ടുമുണ്ടകത്ത്

ദുരനാട്ടില്‍ കുറുന്തോട്ടി മാന്താന്‍
വാതം
തീവണ്ടി കേറി

ടിക്കറ്റെടുത്തോ?

പക്ഷവാതത്തിനും ഹേ,
ടിക്കറ്റോ?

വാതം,
വാ നിറഞ്ഞ മുറുക്കാന്‍
നീട്ടി
ത്തുപ്പി.
വയലങ്ങ് ചുവന്നു

അന്തിയാവുന്നേയെന്ന്
വെള്ളക്കൊറ്റിയും
പച്ചത്തത്തയും
പമ്പ കടന്നു

വേലിക്കലുണ്ട്
തീ
വണ്ടി

Labels: 

 
7വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007