Feb 21, 2010
വരിഞ്ഞുമുറുക്കിയതാണ്
എന്റെയീ തുകല്‍
മൃഗത്തോല്‍

ചെണ്ടയില്‍
മരത്തിന്നാഴം
ഒന്ന് കൊട്ടിനോക്കിയതേയുള്ളൂ

ഒരു സ്വരം

മരം കടപുഴകി വീണതാവാം
മൃഗം കരഞ്ഞതാവാം

നമ്മളൊക്കെ മനുഷ്യരല്ലെ
കേട്ടാലറിയില്ലെ

ആറാം കാലം
കലങ്ങിവരും
മഴ ആര്‍ത്തുപെയ്യും

മരമെന്നോ
മൃഗമെന്നോ
ഒന്നു തൊട്ടുനോക്കാമോ
കൊട്ടി നോക്കാമോ

തൊട്ടതല്ലേ പുഴ
കൊട്ടിയതല്ലേ മഴ

Labels:



 

 
5വായന:
  • Blogger നസീര്‍ കടിക്കാട്‌

    ഗള്‍ഫിലിരുന്ന്
    27 വര്‍ഷമായി
    ഞാന്‍
    മഴക്കാലം മാത്രം
    സ്വപ്നം കാണുന്നു

    ഴ എന്ന്
    കുഴഞ്ഞുവീഴുമ്പോള്‍
    സ എന്ന്
    താളപ്പെടുത്തണേ
    താങ്ങിപ്പിടിക്കണേ

     
  • Blogger Kuzhur Wilson

    മഴക്കാലമാണ് മറക്കേണ്ട കുഞ്ഞെ
    മന്‍സ്സീര്‍പ്പമാര്‍ന്ന് മഹാരോഗമൊന്നും വരുത്തേണ്ട കുഞ്ഞേ
    കെണിക്കാലമാണ് തണല്‍ച്ചോട്ടില്‍ നിന്നാല്‍ മരക്കൊള്ളി വീഴും - അന് വര്‍ അലി

     
  • Blogger Unknown

    ലോകത്തെവിടെയാലും മഴ കാണാന്‍ ആസ്വദിക്കാന്‍ നമ്മുടെ നാട് തന്നെ വേണം.

     
  • Blogger ഏറുമാടം മാസിക

    mazha peythu thornnu.
    ippol maram peyyunnu.

     
  • Blogger Martin Tom

    Super ennupranjaal athra kandu super kavitha...
    Praise the lord.. Gloooooryyyyyyyyyyyyyyyy

     
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007