കാലിന്നടിയില്‍ ഒരു ചിരി
Feb 18, 2010
വേണ്ട വേണ്ടായെന്ന്
നൂറുവട്ടമെങ്കിലും
എന്നോടു തന്നെ പറഞ്ഞതാണ്
നീയിരുന്ന് ചിരിച്ചതാണ്
കേട്ടില്ല,
നിന്റെ ചിരി ചവുട്ടി
ഞാനിറങ്ങിപ്പോയി.

-പോടാ പന്നീ...
എത്ര ചവിട്ടുകൊണ്ടതാണ് നീ
എത്ര വിളിച്ചതാണീ
ഓമനവിളി

എന്നാലും
എന്റെ കാല്‍ച്ചുവട്ടിലേക്ക് തന്നെ
നീ വരും
ആരും കാണാത്ത ചിരിയോടെ

Labels: 

 
7വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007