രാത്രി രാത്രി
Mar 2, 2010
ഈ രാത്രിയുടെ സ്വപ്നത്തില്‍ നീ
മറ്റൊരു രാത്രി
മറ്റൊരാളോടൊട്ടി കിടക്കുന്നു
നീ ചുംബിക്കുന്നതിന്‍ ചുണ്ടുകള്‍
തുറന്നിട്ട ജനലിലൂടെ
അകത്തേക്ക് വീശുന്നു

നീയുറങ്ങിയോ ഉറങ്ങിയോ?
എനിക്ക് മടുക്കുന്നു
ജനലടയ്ക്കുന്നു
ഞെട്ടലോടെ നീയെന്നെ
മറ്റൊരാളെ കെട്ടിപ്പിടിക്കുന്നു
നിന്റെ ചുണ്ടുകള്‍ ഞാന്‍ തൊടുന്നു
ജനലടച്ചിട്ടും
മറ്റേതോ ചൂട് നിന്റെ ചുണ്ടില്‍

നീയുറങ്ങുന്നില്ല ഉറങ്ങുന്നില്ല
നിന്റെ കൈകള്‍ ഓടിപ്പോകുന്നു
നിന്റെ അടിവയര്‍ ഓടിപ്പോകുന്നു
നിന്റെ കാലുകള്‍ ഓടിപ്പോകുന്നു

നേരം വെളുത്തിട്ടില്ല
ഉണരാറായില്ലേയെന്ന്
നിന്റെ കണ്ണുകള്‍
എന്നെതന്നെ നോക്കിയിരിക്കുന്നു

നിനക്ക് മടുക്കുന്നില്ലേ?


 

 
5വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007