മൊബൈല്‍ ഫോണില്‍,ക്യാമറയില്‍
Mar 21, 2010
എന്റെ നമ്പര്‍
നിനക്കറിയാമല്ലൊ
ഇന്നലെത്തെപ്പോലെ
തെറ്റി വിളിക്കല്ലെ
മറ്റൊരാളുടെ നമ്പറിലേക്ക്
പോകല്ലെ
എന്നെയിങ്ങനെ
തെറി പറയല്ലെ

സൂക്ഷിച്ചെടുത്തിട്ടും
നിന്റെ ഫോണില്‍
എന്റെ ഒരേയിരിപ്പ്
മൂക്കിന്റെ സ്ഥാനത്തൊരു
കത്തുന്ന കാട്
ചെവി മൂടിയൊരു
ചെമ്പരത്തിപ്പൂവ്
ചുണ്ടില്‍ നിന്നൊരു
കിളിക്കൊഞ്ചല്‍

നീ
ഫോണൊന്ന് മാറ്റ്
പഴയ നമ്പറില്‍ തന്നെ വിളിക്ക്

Labels: 

 
5വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007