മരച്ചീനി
Mar 23, 2010
മറ്റൊരു രാജ്യത്തിരുന്ന്
ടെലിവിഷന്‍ കാ‍ണുകയാണ്

എന്റെ മടിയില്‍
അവളുടെ തല
അവളുടെ തലയില്‍
മോരുകറിയില്‍ ചേര്‍ക്കാനുള്ള
കുമ്പളക്കഷണങ്ങള്‍

ടെലിവിഷനില്‍
പാടാന്‍ പഠിപ്പിക്കുന്നു
പഴയ പാട്ടിന് ശ്രുതിയിടുന്നു
ഞങ്ങള്‍ കൂടെപ്പാടുന്നു

നിന്റെ തലയില്‍ കുമ്പളം നട്ടാല്‍
മത്ത കായ്ക്കുമോയെന്ന് ഞാനും
നിന്റെ മടിയിലെന്താ കയ്പ നട്ടാല്‍
പടവലം കായ്ക്കുമോയെന്ന്
അവളും തമാശ പറയുന്നു
മക്കള്‍
മത്തയെന്താ പടവലമെന്താ എന്ന്
ചാനല്‍ മാറ്റുന്നു

ഇന്ന് ഞങ്ങളുടെ അത്താഴം
മരച്ചീനി പുഴുങ്ങിയത്

അത്താഴത്തിനു മുന്‍പ്
പ്രാര്‍ത്ഥിക്കുന്നു
മക്കള്‍ കളിത്തോക്കുമായി
ചാടി വീഴുന്നു
അവള്‍ എന്റെ മടിയിലേക്കും
ഞാന്‍ അവളുടെ തലയിലേക്കും
പിടഞ്ഞുവീഴുന്നു

Labels: 

 
12വായന:
 • Blogger നസീര്‍ കടിക്കാട്‌

  മരച്ചീനി-ബ്രസീലില്‍ നിന്ന് പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ കൊണ്ടുവന്നു.
  വേര് തന്നെ ഫലമാകുന്നു

   
 • Blogger റ്റോംസ് കോനുമഠം

  ഇന്ന് ഞങ്ങളുടെ അത്താഴം
  മരച്ചീനി പുഴുങ്ങിയത്

  ഛെ മോശം
  ബര്‍ഗറും പിസ്സായും

   
 • Blogger അനിലന്‍

  ഇനി മക്കളെന്തു ചെയ്യും?
  സ്വന്തം നാട്ടിലിരുന്ന് ടെലിവിഷന്‍ കാണുകയായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും ആവില്ലല്ലേ?

  വിക്കിയില്‍നിന്ന് മരച്ചീനിയെക്കുറിച്ച് ഒരു ലിങ്ക് കൊടുക്കാമായിരുന്നു :)

   
 • Blogger പാര്‍ത്ഥന്‍

  മരച്ചീനി ഇറ്റലിക്കാരനാണെന്ന് എം.കെ.കെ. നായർ എഴുതിയിരുന്നു.

   
 • Blogger n.b.suresh

  ഗര്ഭാപാത്രത്തിലെക്കെന്ത്തിനു നീയെന്‍റെ
  കയ്പ് കറന്നു.
  നിനക്കറിയില്ലല്ലോ
  പുത്രരായ്‌ പിറക്കുന്നത്‌ മുജ്ജന്മ
  ശത്രുക്കളെന്നതെ ഞങ്ങള്‍ക്ക് ജീവിതം.
  (ചുള്ളിക്കാട്. _ സഹ ശയാനം. )
  I am white. you are brown.
  but look,
  both ourshadows are black.
  (chullikkaadu.)

   
 • Blogger പാര്‍ത്ഥന്‍

  ഈ ജന്മത്തിലെ കാര്യം ബൈബിൾ പറയുന്നു.

  3:15 ഞാന്‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാല്‍ തകര്‍ക്കും.

   
 • Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്

  കപ്പപ്പുഴുക്ക്,ചെണ്ട മുറിയന്‍
  കന്താരി മുളകു ചമ്മന്തി
  കട്ടന്‍ കാപ്പി
  കൊതി..

  അടുത്ത തലമുറകള്‍ ഏറ്റുവാങ്ങാത്ത
  ചില കൊതികള്‍!

   
 • Blogger junaith

  മരച്ചീനി-ചീനി-കപ്പ-പുഴുങ്ങിയത്,വേവിച്ചത്,വറ്റല്‍,ബിരിയാണി..

   
 • Blogger നഗ്നന്‍

  പുതിയവേരുകളുടെ
  വഴികൾ
  പഴയവേരുകൾക്കറിയില്ല.
  മറിച്ചും.

   
 • Anonymous Anonymous

 • Blogger joshi

  nostaaalgic.................

   
 • Blogger Jishad Cronic™

  KOLLLLAAAMMMMM

   
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007