പക്ഷിമൃഗാദികളുടെ നദി
Apr 2, 2010
നദിക്കരയില്‍
നനവു ചികഞ്ഞുനടക്കും കോഴി
ആഴത്തില്‍ നിന്നു പറന്നുയര്‍ന്ന
വെള്ളക്കൊക്കിന്റെ ചുണ്ടില്‍
കൊമ്പനാനയെക്കണ്ട്
നീട്ടിക്കൂവി
തലയും ചിറകും കുടഞ്ഞു
സൂര്യനെവിടേയെന്നു
കെഴക്കൂന്നു പടിഞ്ഞാറോളം കണ്ണുനീട്ടി

നദിക്കുമുകളിലാകാശത്ത്
കരിമ്പുലി
മുയലിനെ കടിച്ചുകീറുന്നു

മുയല്‍ച്ചെവി
നദിയിലേക്കു കൊഴിയുമ്പോള്‍
ആമ മാത്രം
ചങ്ങാതിയെ ഓര്‍ത്തു.
ആകാശത്തെ
പഴയ പന്തയപ്രദേശങ്ങളിലൂടെ
വീണ്ടുമോടുമ്പോള്‍
നദിയില്‍ നിന്നു മാനുകള്‍
കാട്ടുപോത്തുകള്‍
പുലികള്‍ പാമ്പുകള്‍
കുരുവികള്‍ മലന്തത്തകള്‍
എല്ലാവരും കൂടെയോടുന്നു

നദിയിലെക്കാട്ടില്‍
കുതിരപ്പുറത്തു പായും കോഴി
ആകാശത്തേക്കമ്പെയ്യുന്നു

Labels: 

 
4വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007