ത ത്ത മ്മേ
Apr 14, 2010
തേക്കിന്‍‌കാടു മൈതാനത്തു
നിരന്നിരിക്കും തത്തമ്മകളേ
നിങ്ങടെ കൂടിനും
പല നിറത്തിലഴികള്‍

തത്തമ്മച്ചുണ്ടേ
താഴേക്കു കുഴിച്ചുകുഴിച്ച്
ചരല്‍‌മണ്ണു കൊത്തിയും
തേക്കിന്‍ വേരു പറിച്ചും
തേക്കില കിട്ടിയെങ്കിലെന്നു
വേരിലൊട്ടിയ അസ്ഥിനുറുങ്ങുകള്‍
പൊതിഞ്ഞുകെട്ടുവാന്‍
കീഴ്ച്ചുണ്ടമര്‍ത്തി
പച്ചച്ചിറകു കുടയും തത്തമ്മേ

തത്തമ്മച്ചിറകിന്‍ ഒച്ചകേട്ടിട്ടോ
തെങ്ങിന്‍ തൈയ്യും വാഴക്കന്നും വകഞ്ഞ്
വടക്കഞ്ചേരിയിലെ അമ്മേ
മണ്‍‌കലങ്ങള്‍ തട്ടിയുടച്ച് പാലക്കാട്ടെ അമ്മേ
മുല്ലയും ജമന്തിയും കൊരുത്ത നൂലുപൊട്ടിച്ച്
കന്യാകുമാരിയിലെ അമ്മേ
നിങ്ങളുമാകാശത്തേക്കു പറന്നത്

തേക്കിന്‍‌കാടു മൈതാനത്തെക്കിണറ്റില്‍
ചത്തുമലച്ചുകിടക്കുന്നുണ്ടാകാശം

തത്തമ്മയാണാകാശത്തെന്നു
കിണറു കുഴിക്കുന്ന പക്ഷി ഞാന്‍
പട്ടാളം റോട്ടില്‍ നിന്നു
മ്യൂസിയം റോട്ടിലേക്കുള്ള
കൈവീശിയ നടപ്പില്‍
തത്തമ്മേ
എന്റെ കാലിനും നാലുവിരല്‍

രണ്ടുവിരലങ്ങോട്ടും
രണ്ടുവിരലിങ്ങോട്ടും


തേക്കിന്‍‌കാടുമൈതാനം-തൃശ്ശൂര്‍ നഗരത്തിലെ വൃത്തം

Labels: 

 
4വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007