അയയില്‍ പുഴ
Apr 16, 2010
ആരെല്ലാമലക്കിയതാണ്
നീന്തിക്കുളിച്ചതാണ്
മുങ്ങി മാഞ്ഞതാണ്

ഒരു ദിവസം
ഞാന്‍
പുഴയെ കഴുകാനെടുത്തു

ജലം നനഞ്ഞതും
പുഴ
തണുത്തുകുതറി:
കല്ലില്‍ തല്ലുന്നതെന്തിന്
പിഴിഞ്ഞു കുടയുന്നതെന്തിന്
വിരിച്ചുണക്കുന്നതെന്തിന്

പുഴ മുറിച്ച്
അക്കരെ കടക്കുമ്പോള്‍
നില തെറ്റി ഞാന്‍
മരിച്ചെന്നു
അയയിലാടും പുഴ
പാട്ടു പാടുന്നുണ്ട്

Labels:



 

 
5വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007