പച്ചയ്ക്ക്
Apr 19, 2010
ഉണ്ണാനിരുന്ന നേരത്ത്
എനിക്കൊന്നും വേണ്ടെന്ന്
തട്ടിത്തെറുപ്പിച്ച ചോറാണ്
വായിക്കാനിരിക്കുന്ന നിന്റെ മുമ്പില്‍
ചിതറിക്കിടക്കുന്നത്

വായിക്കാനിരുന്ന നേരത്ത്
ഒന്നും കേള്‍ക്കേണ്ടെന്ന്
പിച്ചിച്ചീന്തിയ ഏടാണ്
ഉണ്ണാനിരിക്കുന്ന നിന്റെ മുമ്പില്‍
ചിതറിക്കിടക്കുന്നത്

നീ
നീ
മനസ്സിലാകാത്തോളം വായിച്ചോ
മൂക്കുമുട്ടോളം തിന്നോ

Labels: 

 
3വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007