ഒരു ജാതിമരം
May 29, 2010
ആശാരിച്ചെക്കനും
ഇറച്ചിവെട്ടുകാരന്റെ മോനും
പുള്ളോത്തിപ്പെണ്ണും
ജാതിമരക്കൊമ്പിലിരുന്നു
കൊഞ്ഞനം കുത്തുകയാണെന്നെ

മലഞ്ചരുവിലെ മരക്കൂട്ടത്തില്‍
വഴി തെറ്റുന്ന ദിവസം
ആശാരിച്ചെക്കനും ഞാനും
കണ്ണുകളില്‍ കടിപിടി കൂടും
ഒരേ കനത്തിലീര്‍ന്ന മരപ്പലകകള്‍ക്കിടയില്‍
അര്‍ദ്ധരാത്രിയ്ക്കു ഞാന്‍
ഈര്‍ച്ചപ്പൊടി വില്‍ക്കാനിരിക്കും

ഓടിനടക്കുന്ന മണലില്‍
ചോരയിറ്റുമ്പോള്‍
ഇറച്ചിവെട്ടുകാരന്റെ മോനും ഞാനും
കണ്ണില്‍ കണ്ണില്‍ മണ്ണുവാരിയെറിയും
തൊലി ചീന്തി കീഴ്ക്കാംതൂക്കമാടുന്ന
പുലര്‍‌കാലത്തു ഞാന്‍
മജ്ജ നിറഞ്ഞ എല്ലുകഷണങ്ങള്‍
വില്‍ക്കാനിരിക്കും

താളക്കുടുക്കയുടഞ്ഞ്
ഈണത്തിന്റെ നദികളാകുമ്പോള്‍
പുള്ളോത്തീപ്പെണ്ണും ഞാനും
കണ്ണേറു കൊണ്ടു പ്രാകും
വീടായ വീടെല്ലാം
ഉച്ചവെയിലുണക്കാനിടുന്ന മുറ്റത്തെ
ജാതിമരത്തണലില്‍ ഞാന്‍
നാവേറുപാട്ടിന്റെ
ചിരട്ട തം‌ബുരു വില്‍ക്കാനിരിക്കും

Labels:



 

 
7വായന:
Post a Comment
സംക്രമണം >>
 



2011
2010
2009
2008
2012
2007