ഉറക്കത്തില്‍
Jun 8, 2010
ആഴത്തില്‍ തോട്
തടിയന്‍ വരമ്പ്
കുത്തനെയിറക്കം
കുന്നനെക്കയറ്റം

ഓര്‍ത്തോര്‍ത്തെടുക്കണം
തടിപ്പാലവുമിരുകരകളും

കുത്തിയൊലിച്ചു തോടായതല്ലെ
ചവുട്ടി നടന്നു വരമ്പായതല്ലെ
ഉരുണ്ടു മറഞ്ഞു കുത്തനെയായതല്ലെ
കിതച്ചുകയറി കുന്നായതല്ലെ

കിനാവക്കത്തു കത്തുന്നു ചൂട്ടുകറ്റ
ചുട്ട വെയിലാണുറക്കം

Labels: 

 
6വായന:
Post a Comment
സംക്രമണം >>
 2011
2010
2009
2008
2012
2007